ഭക്ഷ്യവസ്തുക്കളില്‍ പൊട്ടാസ്യം ബ്രോമേറ്റ് നിരോധിച്ചു
ന്യൂഡല്‍ഹി: പൊട്ടാസ്യം ബ്രോമേറ്റ് അടങ്ങിയ ബ്രഡുകള്‍ക്കും ഭക്ഷണ പദാര്‍ഥങ്ങള്‍ക്കും നിരോധനം. തിങ്കളാഴ്ച മുതല്‍ നിരോധനം നിലവില്‍ വന്നു. സെന്റര്‍ ഫോര്‍ എന്‍വയണ്‍മെന്റ് നടത്തിയ പഠനത്തില്‍ ബ്രഡുകളില്‍ അര്‍ബുദത്തിന് കാരണമാകുന്ന വിഷാംശങ്ങള്‍ അടങ്ങിയതായി കണ്ടെത്തിയിരുന്നു. എഫ്.എസ്.എസ്.ഐ( ഭക്ഷ്യ സുരക്ഷാ അതോറ്റി)യാണ് പൊട്ടാസ്യം ബ്രോമേറ്റ് നിരോധിച്ചത്.
38ഓളം ബ്രഡ് ബ്രാന്റുകളില്‍ പരിശോധന നടത്തിയപ്പോള്‍ 84 ശതമാനത്തിലും പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയോഡേറ്റ് എന്നിവയുള്‍പ്പെടെ അപകടകാരികളായ രാസവസ്തുക്കള്‍ ഉണ്ടായിരുന്നു. പ്രമുഖ ബ്രാന്‍ഡുകളായ കെ.എഫ്.സി, മക്ഡൊണാള്‍ഡ്, ഡൊമിനോസ്, സബ് വേ, പിസ്സാ ഹട്ട് എന്നിവരുടെ ഉത്പന്നങ്ങളിലും ഇതിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
ബ്രസീല്‍, കാനഡ, യൂറോപ്യന്‍ യൂനിയന്‍, നൈജീരിയ, പെറു, കൊറിയ എന്നീ രാജ്യങ്ങള്‍ പൊട്ടാസ്യം ബ്രോമേറ്റും പൊട്ടാസ്യം അയോഡേറ്റും ഭക്ഷണപദാര്‍ഥങ്ങളില്‍ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."