ഏപ്രില്‍ 20 മുതല്‍ ജില്ല മുഴുവന്‍ ജപ്പാന് കുടിവെള്ളം ലഭ്യമാക്കും: മന്ത്രി
കോഴിക്കോട്: ഏപ്രില്‍ 20 തോടെ ജില്ലയില്‍ ജപ്പാന് കുടിവെള്ള പദ്ധതിയിലൂടെ ജലവിതരണം ആരംഭിക്കാനാകുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന ജപ്പാന്‍കുടിവെള്ള പദ്ധതി അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൈപ്പിടുന്നതിന് 33 റോഡ് കീറുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പും ജലവിഭവ വകുപ്പും തമ്മിലുള്ള തര്‍ക്കം യോഗത്തില്‍ പരിഹരിച്ചു. തുടര്‍ന്ന് 13 റോഡുകള്‍ കീറാന്‍ അനുമതി നല്കി. ബാക്കി 20 റോഡുകള്‍ കീറാന്‍ ഉടന്‍ അനുമതി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാദാപുരം, ബാലുശേരി മേഖലയില്‍ പദ്ധതി നടത്തിപ്പിനായി പൈപ്പിടുന്നത് സംബന്ധിച്ച പ്രശ്നവും പരിഹരിച്ചു.
ഡി.എല്‍.പിയില്‍(ഡിഫക്ട് ലയബലിറ്റി പിരീയഡ്) ഉള്‍പ്പെട്ട ദേശീയ പാത കീറുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ 13ന് തിരുവനന്തപുരത്ത് പൊതുമരാമത്ത്, ജലവിഭവ വകുപ്പ് മന്ത്രിമാരുമായി
കൂടിക്കാഴ്ച്ച നടത്തി പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. എം.എല്‍.എമാരായ എ. പ്രദീപ് കുമാര്‍, പി.ടി.എ. റഹീം, വി.കെ.സി. മമ്മദ് കോയ,പുരുഷന് കടലുïി, എം.കെ. മുനീര്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.ആര്. വിജുമോഹന്‍, വാട്ടര്‍ അതോറിറ്റി പ്രോജകട് ഡിവിഷന് അസിസ്റ്റന്റ് എന്‍ജിനീയര്‍ ടി. സുരേഷ് ബാബു, പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്. സിന്ധു, ദേശീയ പാത എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ. വിനയന് രാജ് യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."