ജില്ലാപഞ്ചായത്ത് ഗ്രാമസഭയില്‍ ജില്ല വിഭജിക്കണമെന്ന് ആവശ്യം
കോഴിക്കോട്: ഭൂ വിസ്തൃതിയിലും ജനസംഖ്യയിലും വലിയ ജില്ലകളിലൊന്നായ കോഴിക്കോടിനെ വിഭജിക്കണമെന്ന് ജില്ലാ പഞ്ചായത്ത് ഗ്രാമസഭയില്‍ ആവശ്യം.
ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവും മുസ്‌ലിംലീഗ് നേതാവുമായ അഹമ്മദ് പുന്നക്കലാണ് ജില്ലാ വിഭജനത്തിന്റെ ചര്‍ച്ച തുടങ്ങണമെന്ന് ആവശ്യപ്പെട്ടത്. മലയോരവും കടലോരവും വനമേഖലയുമെല്ലാമുള്ള കോഴിക്കോടിന്റെ വികസനത്തിന് വടകര കേന്ദ്രീകരിച്ച് മറ്റൊരു ജില്ല രൂപീകരിക്കല്‍ അനിവാര്യമാണ്.
13 അസംബ്ലി മണ്ഡലങ്ങളും 12 ബ്ലോക്ക് പഞ്ചായത്തുകളും 70 ഗ്രാമ പഞ്ചായത്തുകളും ഏഴു മുനിസിപ്പാലിറ്റികളും ഒരു കോര്‍പ്പറേഷനും ഉള്‍ക്കൊള്ളുന്ന ജില്ലയുടെ പിന്നോക്കാവസ്ഥക്ക് അറുതിയുïാകണമെങ്കില്‍ വിഭജനമാണ് പരിഹാരം. വികേന്ദ്രീകരണ വികസനമല്ലാതെ ഈ ആവശ്യത്തിന് മറ്റു ലക്ഷ്യങ്ങളില്ല. മൂന്നു മണ്ഡലങ്ങളുള്ള വയനാടും, അഞ്ച് അസംബ്ലി മണ്ഡലങ്ങള്‍ വീതമുള്ള കാസര്‍കോടും ഇടുക്കിയും പത്തനംതിട്ടയും ജില്ലകളാണെന്ന കാര്യം വിസ്മരിക്കരുത്. കോഴിക്കോട് വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കുന്നതു സംബന്ധിച്ച ചര്‍ച്ചക്ക് തുടക്കമിടാനുള്ള സമയം അതിക്രമിച്ചതായും അഹമ്മദ് പുന്നക്കല്‍ ചൂïിക്കാണിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."