തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ മോദി ദലിതരെ കുറിച്ച് വാചാലനാവുന്നു; അവര്‍ അക്രമിക്കപ്പെടുമ്പോള്‍ മൗനിയും- ആഞ്ഞടിച്ച് രാഹുല്‍
ബംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ദലിതരെ കുറിച്ച് വാചാലനാവുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവര്‍ അക്രമിക്കപ്പെടുമ്പോള്‍ മൗനംപാലിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുല്ബുര്ഗ ജില്ലയില്‍ റാലിയെ അഭിമുഖീകരിക്കുകയായിരുന്നു രാഹുല്‍.
മോദി ദലിതരെ പുരോഗതിയില്‍ നിന്ന് തടയുകയാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ദലിതരെ മര്‍ദ്ദിക്കുന്നു. അദ്ദേഹം ദലിതുകള്ക്കെതിരാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ബി.ജെ.പി എം.എല്‍.എമാരില്‍ നിന്ന് പെണ്മക്കളെ രക്ഷിക്കണമെന്നു് അദ്ദേഹം പരിഹസിച്ചു. നേരത്തെ പെണ്മക്കളെ രക്ഷിക്കൂ പെണ്മക്കളെ പഠിപ്പിക്കൂ എന്നായിരുന്നു ബി.ജെ.പിയുടെ മുദ്രാവാക്യം. എന്നാല്‍ ഇപ്പോള്‍ അത് ബി.ജെ.പി എം.എല്‍.എമാരില്‍ നിന്ന് പെണ്മക്കളെ രക്ഷിക്കൂ എന്നായി മാറിയിരിക്കുന്നു- രാഹുല്‍ പറഞ്ഞു.
എന്തിനാണ് അഴിമതിക്കാരനായ യെദിയൂരപ്പയെ മോദി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതെന്ന് രാഹുല്‍ ചോദിച്ചു. എന്തുകൊണ്ടാണ് റെഡ്ഢി സഹോദരന്മാരുമായുള്ള ബന്ധത്തെ മോദി തുറന്നു പറയാത്തത്. എന്തിനാണ് അദ്ദേഹം സത്യത്തെ ഭയപ്പെടുന്നത്- രാഹുല്‍ ചോദിച്ചു.
കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പത്തു ദിവസത്തിനകം കര്‍ഷകരുടെ കടങ്ങള്‍ എഴുത്തള്ളുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
മെയ് 12നാണ് കര്‍ണാടക തെരഞ്ഞെടുപ്പ്. 15ന് വോട്ടെണ്ണും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."