ഉപതെരഞ്ഞെടുപ്പ് വാര്‍ത്തകള്‍: പെരുമാറ്റച്ചട്ടം: ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണം
ആലപ്പുഴ: മാതൃക പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കുന്നെന്ന് ഉറപ്പാക്കാന്‍ ജില്ലയിലെ ഉദ്യോഗസ്ഥര്‍ ജാഗ്രത കാണിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടര്‍ ടി.വി അനുപമ നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകും വരെ ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിയന്ത്രണത്തിലാണെന്നും കലക്ടര്‍ ഓര്‍മിപ്പിച്ചു.
സര്‍ക്കാര്‍ പരിപാടികളില്‍ രാഷ്ട്രീയകക്ഷി പ്രതിനിധികളെ പൂര്‍ണമായും ഒഴിവാക്കണം. ക്ഷണക്കത്തുകളില്‍ അവരുടെ പേര് ഉള്‍പ്പെടുത്തരുത്. ബോധവല്‍ക്കരണ ക്ലാസുകള്‍ ആകാമെങ്കിലും ഉദ്ഘാടനങ്ങള്‍ ഒഴിവാക്കണം. യോഗങ്ങളില്‍ പങ്കെടുക്കുന്ന ഉന്നത നേതാക്കളുടെ സുരക്ഷയുമായി ബന്ധപ്പെട്ട പൊലിസ് ഉദ്യോഗസ്ഥരല്ലാതെ മറ്റ് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയകക്ഷി യോഗങ്ങളില്‍ പങ്കെടുക്കരുത്. സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളില്‍ 48 മണിക്കൂറില്‍ കൂടുതല്‍ ആര്‍ക്കും മുറി അനുവദിക്കരുത്.
പൊതുസ്ഥാപനങ്ങള്‍ ഒരു തരത്തിലും തെരഞ്ഞെടുപ്പ് പ്രചാരണ വേദിയാകരുതെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. മാതൃക പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറെ ഉടന്‍ അറിയിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റൂം തുറന്നു. തെരഞ്ഞെടുപ്പു സംബന്ധിച്ച വിവരങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാം.
ചട്ടലംഘനവുമായി ബന്ധപ്പെട്ട് അനധികൃത ഇടപാടുകള്‍ (പണം, പാരിതോഷികങ്ങള്‍ എന്നിവയുടെ വിതരണം) ശ്രദ്ധയില്‍പ്പെട്ടാല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 1800 425 0228 എന്ന ടോള്‍ഫ്രീ നമ്പരിലേക്ക് പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാവുന്നതാണ്.
തെരഞ്ഞെടുപ്പ് കാലത്ത് ലഘുലേഖകള്‍, പോസ്റ്ററുകള്‍ എന്നിവയുടെ പ്രിന്റിങ് ലൈനില്‍ പ്രിന്ററുടേയും പബ്ലിഷറുടേയും പേരും മേല്‍വിലാസവും വ്യക്തമാക്കിയിരിക്കണമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
1951ലെ ജനപ്രാതിനിധ്യനിയമം 121 എ പ്രകാരം അച്ചടിച്ച വിഷയത്തിന്റെ പകര്‍പ്പും പബ്ലിഷറുടെ സത്യപ്രസ്താവനയും അച്ചടിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യേഗസ്ഥന് നല്‍കണം.
വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. വിവരങ്ങള്‍ക്ക്: ംംം.ലരശ.ിശര.ശി എന്ന വെബ് വിലാസത്തില്‍ തിരയുക.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമുള്ളതിനാല്‍ സ്ഥലം, കെട്ടിടം, മതില്‍ എന്നിവയില്‍ ഉടമസ്ഥരുടെ അനുവാദമില്ലാതെ രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ഥികളും പ്രചാരണം നടത്തുന്നത് കുറ്റകരമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
കൊടിമരം നാട്ടുന്നതിനും ബാനറുകള്‍ കെട്ടുന്നതിനും മുദ്രാവാക്യങ്ങളെഴുതുന്നതിനും ഉടമസ്ഥരുടെ അനുമതി ഉറപ്പാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."