HOME
DETAILS

ചികിത്സാ പിഴവ്: ജീവച്ഛവമായ കുഞ്ഞിന് നീതി തേടി പിതാവ്

  
backup
May 04 2018 | 09:05 AM

%e0%b4%9a%e0%b4%bf%e0%b4%95%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%be-%e0%b4%aa%e0%b4%bf%e0%b4%b4%e0%b4%b5%e0%b5%8d-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%9a%e0%b5%8d%e0%b4%9b%e0%b4%b5%e0%b4%ae

 

കൂറ്റനാട്: ചികിത്സാ പിഴവ് മൂലം ജീവച്ഛവമായ കുഞ്ഞിന് നീതി തേടി പിതാവ്. 2015 ലാണ് ആലൂര്‍ സ്വദേശി അഭിലാഷിന്റെ ഭാര്യ സുമ എടപ്പാള്‍ ഹോസ്പിറ്റലില്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. ഡോ. ശാലിനിയായിരുന്നു പ്രസവത്തിന് മേല്‍നോട്ടം വഹിച്ചിരുന്നത്. പ്രസവിച്ച കുഞ്ഞ് കരയുകയോ കൈകാല്‍ അനക്കുകയോ ചെയതില്ലെന്ന് മാത്രമല്ല ഗുരുതരാവസ്ഥയില്‍ ആവുകയും ചെയ്തു. വിദഗ്ധ ചികിത്സക്ക് വേണ്ടി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ആണ് പ്രസവ ചികിത്സയിലെ അപാകതയാണ് കുഞ്ഞ് ഇത്തരത്തിലാക്കാന്‍ കാരണമെന്ന് അറിഞ്ഞത്. ഡോക്ടറുടെ ഭാഗത്ത് നിന്ന് സംഭവിച്ച കൈപ്പിഴയായിരുന്നു. തുടര്‍ന്ന് ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച ചികിത്സ തുടര്‍ന്നെങ്കിലും കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലുമാകാതെ ഒരു ജീവച്ഛവമായി കിടക്കാന്‍ മാത്രമേ ഈ മൂന്ന് വയസുകാരന് കഴിയുന്നുള്ളു. ശ്വസനം പോലും ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹായത്താല്‍ ആണ്. തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും കുഞ്ഞിന്റെ തുടര്‍ചികിത്സ ഏറ്റെടുക്കുന്നമെന്നും ആവശ്യപ്പെട്ട് അഭിലാഷ് ആശുപത്രി അധികാരികളെ കണ്ടെങ്കിലും അവര്‍ കൈമലര്‍ത്തുകയാണ് ഉണ്ടായെതെന്ന് പറയുന്നു. ഇതിനെ തുടര്‍ന്ന് ആശുപത്രിക്കെതിരേ നിയമ നടപടികള്‍ സ്വീകരിച്ചു. ആരോഗ്യമന്ത്രിക്ക് പരാതി സമര്‍പ്പിച്ചു. മലപ്പുറം കലക്ടര്‍ക്ക് അഞ്ച് പ്രാവശ്യം പരാതി നല്‍കി. തഹസില്‍ദാര്‍ക്ക് പരാതി നല്‍കി. പക്ഷേ യാതൊരു അനുകൂല നിലപാടും ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല.
കഴിഞ്ഞ മൂന്ന് വര്‍ഷമായി അഭിലാഷും സുമയും ഈ കുഞ്ഞിനെയും കൊണ്ട് ചികിത്സ തേടി അലയുകയാണ്. കടം വാങ്ങിയും ജനങ്ങള്‍ സഹായിച്ചും ഇത് വരെ ലക്ഷക്കണക്കിന് രൂപ ചിലവഴിച്ചു. ഗള്‍ഫില്‍ ആയിരുന്ന അഭിലാഷിന് കുഞ്ഞിന്റെ നിലവിലെ സ്ഥിതി മൂലം മടക്കയാത്ര സാധ്യമായില്ല. നാട്ടില്‍ ഓട്ടോ ഓടിച്ച് കിട്ടുന്ന തുച്ഛ വരുമാനം കൊണ്ട് കുടുംബ ചിലവുകളും കുട്ടിയുടെ ചികിത്സയും നടത്താന്‍ വലിയ പ്രയാസം നേരിടുമ്പോഴും തങ്ങള്‍ക്ക് നീതി ലഭിക്കുന്നതിന് വേണ്ടിയും ആശുപത്രി അധികാരികളുടെ തിട്ടൂരത്തിന് എതിരേയും അഭിലാഷ് സമരവുമായി രംഗത്തിറങ്ങിയത്.
കഴിഞ്ഞ മൂന്ന് ദിവസമായി അഭിലാഷ് എടപ്പാള്‍ ടൗണില്‍ നിരഹാര സമരം നടത്തുകയാണ്. ഇന്ന് വൈകുന്നേരം പൊലിസ് സ്ഥലത്തെത്തുകയും അഭിലാഷിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. തന്റെ കുഞ്ഞിന് സംഭവിച്ച ദുര്‍ഗതി ഇനി മറ്റൊരു കുഞ്ഞിന് സംഭവിക്കാതിരിക്കാനും വിദഗ്ധ ചികത്സ നല്‍കി കുഞ്ഞിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി യുണ്ടാകാനും വേണ്ടിയാണ് നിരാഹാരം കിടക്കുന്നതെന്നും മരണം വരെ നിരാഹാരം തുടരുമെന്നും ഭരണകൂടം അനുകൂല തീരുമാനം ഉണ്ടാകാന്‍ ഇടപെടണമെന്നും അഭിലാഷ് പറഞ്ഞു.
അതേസമയം അഭിലാഷിനെ സമരപന്തലില്‍ നിന്നും മാറ്റിയതിന് പിന്നില്‍ പൊലിസിന്റെയും ആശുപത്രി അധികാരികളുടെയും ഗൂഢാലോചന ഉണ്ടെന്നും ഇന്ന് എടപ്പാളില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിന് വേണ്ടി മന്ത്രി എത്തുന്നുണ്ടെന്നും നിരാഹാര പന്തലിന് മുന്നിലുടെ പോകുമ്പോള്‍ അന്വേഷണം നടത്തിയില്ലെങ്കില്‍ ചര്‍ച്ചക്ക് വഴിവെക്കുമെന്നുള്ളത് കൊണ്ടാണ് ധൃതി പിടിച്ച് ആശുപത്രിയിലാക്കിയത് എന്നും നാട്ടുകാര്‍ പറയുന്നു. ആശുപത്രിയിലേക്ക് മാറ്റിയ അഭിലാഷിനെ പട്ടിത്തറ പഞ്ചായത്ത് മുസ്‌ലീം ലീഗ് നേതാക്കളായ ടി. അസീസ്, പാദുക നൗഷാദ്, എ. ശിഹാബ് മാസ്റ്റര്‍, പി.വി ഷാജഹാന്‍, നാസര്‍ മൂര്‍ക്കത്താഴത്ത് സന്ദര്‍ശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.

uae
  •  a month ago
No Image

എറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  a month ago
No Image

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  a month ago
No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  a month ago
No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  a month ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  a month ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  a month ago