ദേശീയ അവാര്‍ഡ് ദാന ചടങ്ങ് യേശുദാസും ബഹിഷ്‌കരിച്ചിരുന്നെങ്കില്‍
കലാരംഗത്ത് പോലും ഫാസിസം അടിച്ചേല്‍പിക്കാനുള്ള ഹീനമായ ശ്രമമാണ് ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാനത്തില്‍ കണ്ടത്. രാഷ്ട്രപതി നല്‍കുന്ന ഏക ചലച്ചിത്ര പുരസ്‌കാരമാണിത്. 65 വര്‍ഷമായി തുടരുന്ന രീതി. അതാണ് ബി.ജെ.പി സര്‍ക്കാര്‍ തകിടം മറിച്ചത്. വലിയ പ്രതീക്ഷയോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മികച്ച കലാകാരന്മാരാണ് അപമാനിക്കപ്പെട്ടത്.
മലയാളത്തില്‍ നിന്ന് യേശുദാസും ജയരാജനും മാത്രമാണ് അവാര്‍ഡ് സ്വീകരിച്ചത്. മറ്റുള്ളവരെല്ലാം ചടങ്ങ് ബഹിഷ്‌കരിച്ചു. പ്രോട്ടോകോള്‍ അനുസരിച്ച് രാഷ്ട്രപതി ഒരു മണിക്കൂറേ വേദിയില്‍ ഉണ്ടാവുകയുള്ളുവത്രെ. ഈ പ്രോട്ടോകോള്‍ രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായപ്പോഴാണ് ഉണ്ടാക്കിയത്. അദ്ദേഹത്തിന്റെ അനാരോഗ്യവും ഇതിന് കാരണമായത്രെ. ഇക്കാര്യം രണ്ടാഴ്ച മുമ്പ് രാഷ്ട്രപതിഭവന്‍ അറിയിച്ചിരുന്നു പോലും.
എങ്കില്‍ പിന്നെ തലേദിവസം പോലും വിതരണം ചെയ്ത ക്ഷണക്കത്തിലും മറ്റും രാഷ്ട്രപതി അവാര്‍ഡ് നല്‍കുമെന്ന് പറഞ്ഞത് തെറ്റല്ലേ. ശങ്കര്‍ദയാല്‍ശര്‍മയെ പോലെ ഏറെ പ്രായവും അവശതയുമുള്ളവര്‍ പോലും ഈ വലിയ അവാര്‍ഡ് ദാനം നിര്‍വഹിക്കാന്‍ തയാറായിരുന്നു.
അത് അട്ടിമറിച്ച് സ്മൃതി ഇറാനി അവാര്‍ഡ് നല്‍കിയതാണ് സ്വാഭാവികമായും നമ്മുടെ കലാകാരന്മാരെ അപമാനിച്ചത്.
ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് യേശുദാസും ജയരാജനും ചടങ്ങ് ബഹിഷ്‌കരിക്കണമായിരുന്നു. യേശുദാസിന് രാഷ്ട്രപതിയും ജയരാജന് സ്മൃതി ഇറാനിയുമാണ് അവാര്‍ഡ് നല്‍കിയത്. ഇവര്‍ മുമ്പും പലതവണ രാഷ്ട്രപതിമാരില്‍ നിന്ന് ഈ ദേശീയ അവാര്‍ഡ് സ്വീകരിച്ചവരാണ്.
അവര്‍ ചടങ്ങ് ബഹിഷ്‌കരിച്ച് ജീവിതത്തില്‍ ആദ്യമായി ഈ ബഹുമതി നേടിയവര്‍ക്ക് പിന്തുണ നല്‍കിയെങ്കില്‍ അതൊരു വലിയ സന്ദേശമാകുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."