HOME
DETAILS
MAL
അങ്ങാടിപ്പുറത്ത് അടിപിടിക്കിടെ രണ്ടു പേര് കിണറ്റില്‍ വീണു മരിച്ചു
backup
March 11 2017 | 22:03 PM
അങ്ങാടിപ്പുറം: ദേശീയപാത കോഴിക്കോട്-പാലക്കാട് റോഡില്‍ അശ്വതി ഹോട്ടലിനു സമീപം രണ്ടു പേര് കിണറ്റില്‍ വീണു മരിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം.
മദ്യപിച്ചെത്തിയ ഇരുവരും അങ്ങാടിപ്പുറം ലീഗ് ഓഫിസിനു സമീപം വച്ച് വഴക്കുകൂടിയതിനെതുടര്ന്ന് ഒരാള്‍ മറ്റൊരാളെ തള്ളിയിടുകയായിരുന്നു. എന്നാല്‍ പിടികിട്ടാതെ രണ്ടു പേരും ഹോട്ടലിനു അരികിലെ കിണറിലേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കോട്ടയം സ്വദേശി അങ്ങാടിപ്പുറം കോട്ടപ്പറമ്പില്‍ താമസിക്കുന്ന വിശ്വനാഥന്റെ മകന് രാജന്(42), പുത്തനങ്ങാടി പള്ളിപടി സ്വദേശി ചുണ്ടിയപറമ്പില് കുഞ്ഞാമന് മകന് സുരേഷ് (37) എന്നിവരാണ് മരിച്ചത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയില്‍ നിന്നു ഫയര്‍ഫോഴ്സും പൊലിസും സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."