പ്രണയം നടിച്ച് പീഡനം; യുവാവ് കസ്റ്റഡിയില്‍
പൊന്നാനി: പ്രണയംനടിച്ച് വിവാഹവാഗ്ദാനം നല്കി വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരിതിയില്‍ യുവാവിനെതിരേ പൊന്നാനി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. ചമ്രവട്ടം പുതുപള്ളി ഒതളൂര്‍ ഹൗസില്‍ സുമേഷിനെതിരേയാണ് പെണ്‍കുട്ടിയുടെ പരാതി പ്രകാരം കേസെടുത്തത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണെന്ന് പൊലിസ് പറഞ്ഞു .
2014ല്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം ചെയ്ത് വര്‍ഷങ്ങളോളം ഇയാള്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
കൊണ്ടോട്ടിയില്‍ വാടകവീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. നേരത്തേ കല്യാണം കഴിച്ച് വിവാഹമോചനം നേടിയ ഇയാള്‍ ഇക്കാര്യം മറച്ചു വെച്ചാണ് പെണ്‍കുട്ടിയെ കൂടെ താമസിപ്പിച്ചത്. പെണ്‍കുട്ടിയെ പലതവണ ഇയാള്‍ ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മൂന്നു മാസം മുമ്പ് ചമ്രവട്ടത്തെ വാടകവീട്ടിലെത്തിയതോടെ ശാരീരിക ഉപദ്രവം പതിവായതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ കോ ഓഡിനേറ്റര്‍ ശിഹാബും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും എത്തി പെണ്‍കുട്ടിയെ മോചിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."