അധികാരത്തിലെത്തിയാല്‍ കര്‍ണാടകയില്‍ ഗോവധ നിരോധനമെന്ന് ബി.ജെ.പി
ബംഗളൂരു: കര്‍ണാടകയില്‍ അധികാരത്തില്‍ വന്നാല്‍ ഗോവധ നിരോധനം നടപ്പാക്കുമെന്ന ്ബി.ജെ.പി. പ്രകടനപത്രികയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2012ല്‍ സംസ്ഥാനത്ത് ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന ഗോവധ നിരോധന ബില്‍ പുനഃസ്ഥാപിക്കുമെന്നാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി യെദ്യൂരപ്പ വ്യക്തമാക്കിയത്. ദാരിദ്ര്യരേഖക്കു താഴെയുള്ള സ്ത്രീകള്‍ക്ക് സൗജന്യമായി സ്മാര്‍ട്ട് ഫോണുകള്‍ സമ്മാനിക്കും. സ്മാര്‍ട്ട് ഫോണ്‍ യോജനയുള്‍പ്പെടെ വാഗ്ദാനപ്പെരുമഴയാണ് പ്രകടനപത്രികയിലുള്ളത്.
കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും പരിരക്ഷ നല്‍കുന്ന പദ്ധതികള്‍ക്കും യെദ്യൂരപ്പയും അനന്ത്കുമാറും ചേര്‍ന്ന് പുറത്തിറക്കിയ പ്രകടനപത്രികയില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്.
സഹകരണ ബാങ്കിലെ ഒരു ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നും സ്ത്രീകള്‍ക്ക് ഒരു ശതമാനം പലിശയില്‍ വായ്പ നല്‍കുമെന്നുമാണ് മറ്റൊരു വാഗ്ദാനം. മുഖ്യമന്ത്രിയുടെ ഓഫിസില്‍ പ്രത്യേക കര്‍ഷക സെല്‍ രൂപീകരിക്കും.
ലോകായുക്തക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുമെന്നും പ്രകടനപത്രികയില്‍ ബി.ജെ.പി വാഗ്ദാനം ചെയ്യുന്നുണ്ട്.സ്ത്രീസുരക്ഷക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് നമോ ആപ്പിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഇതിനായി നിയമം കര്‍ക്കശമാക്കും.
സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ അവസാനിപ്പിക്കുമെന്ന് മോദി ചൂണ്ടിക്കാട്ടുന്നു. വോട്ടെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ കോണ്‍ഗ്രസിനെതിരേ പുതിയ ആയുധങ്ങളുമായാണ് ബി.ജെ.പിയുടെ പ്രചാരണം.
എന്നാല്‍ കോണ്‍ഗ്രസ് പ്രചാരണങ്ങള്‍ രാഹുല്‍ ഗാന്ധി ഏറ്റെടുക്കുകയും എട്ട് റൗണ്ട് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഇതിനകം പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്.
യെദ്യൂരപ്പയെ മാത്രം മുന്‍നിര്‍ത്തി പ്രചാരണം മുന്നോട്ടുകൊണ്ടുപോയാല്‍ വലിയ തിരിച്ചടിയാവും ഫലമെന്ന തിരിച്ചറിവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെ ബി.ജെ.പി രംഗത്തിറക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."