HOME
DETAILS
MAL
വടശേരിക്കാവ് ക്ഷേത്രത്തില്‍ മോഷണം
backup
May 05 2018 | 02:05 AM
അമ്പലപ്പുഴ: വടശേരിക്കാവ് ക്ഷേത്രത്തില്‍ മോഷണം. മാലയും പണവും നഷ്ടപ്പെട്ടു. അമ്പലപ്പുഴ ഗവ. കോളജിന് എതിര്‍വശമുള്ള വടശേരിക്കാവ് ശ്രീ ഭഗവതീ ക്ഷേത്രത്തിലാണ് കഴിഞ്ഞ രാത്രിയില്‍ മോഷണം നടന്നത്. ഇന്നലെ രാവിലെ മേല്‍ശാന്തി നട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്.
വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന പത്ത് പവന്റെ മാലയും ശ്രീകോവിലിനു മുന്നില്‍ വച്ചിരുന്ന രണ്ട് കാണിക്കവഞ്ചികളും തകര്‍ത്ത് പണവും ഓഫിസില്‍ സൂക്ഷിച്ചിരുന്ന എഴുപതിനായിരം രൂപയും നഷ്ടപ്പെട്ടതായി ക്ഷേത്രം അധികാരികള്‍ അമ്പലപ്പുഴ പൊലിസിന് പരാതി നല്കി. അമ്പലപ്പുഴ എസ്.ഐ പ്രജീഷ് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."