നഗരസഭാ ജീവനക്കാരുടെ അനാസ്ഥ: യുവതിയുടെ മനസ്സമ്മത ചടങ്ങിന്റെ വിരുന്നു വേദി മാറ്റി
കൊടുങ്ങല്ലൂര്‍: ഒരേ ദിവസം രണ്ടു ചടങ്ങുകള്‍ക്കു നഗരസഭാ ടൗണ്‍ ഹാള്‍ വാടകക്കു നല്‍കി. നഗരസഭാജീവനക്കാരുടെ അനാസ്ഥ മൂലംയുവതിയുടെ മനസ്സമ്മത ചടങ്ങിന്റെ വിരുന്നു വേദി മാറ്റി. ഇന്നലെ വൈകീട്ടു ആറു മുതല്‍ ഇന്നു വൈകീട്ടു ആറു വരെയാണു മനസ്സമ്മത ചടങ്ങിനു ടൗണ്‍ ഹാള്‍ വാടകക്കു നല്‍കിയിരുന്നത്.
കഴിഞ്ഞ ജനുവരി 30നു പണമടച്ചു ഇവര്‍ രസീതി കൈപ്പറ്റുകയും ചെയ്തിരുന്നു. മനസ്സമ്മത തലേന്നു നടക്കുന്ന മധുരം നല്‍കല്‍ ഉള്‍പ്പടെയുള്ള ചടങ്ങുകള്‍ക്കു ഒരുക്കം നടത്താനായി വീട്ടുകാര്‍ എത്തിയപ്പോഴാണു ടൗണ്‍ ഹാള്‍ ഗാനമേള നടത്താന്‍ വാടകക്കു കൊടുത്തതായി അറിയുന്നത്. ഇന്നലെ ഉച്ചതിരിഞ്ഞു മൂന്നു മുതല്‍ രാത്രി 10 വരെയാണു ഗാനമേളക്കായി ടൗണ്‍ ഹാള്‍ വാടകക്കു നല്‍കിയിരിക്കുന്നത്. നഗരസഭാ ജീവനക്കാര്‍ കൈമലര്‍ത്തിയതോടെ യുവതിയുടെ ബന്ധുക്കള്‍ ആശങ്കയിലായി.
ഒടുവില്‍ പൊതുപ്രവര്‍ത്തകര്‍ ഇടപെട്ടു ടൗണ്‍ ഹാളിനു സമീപമുള്ള ഹോട്ടലിലെ മിനി ഓഡിറ്റോറിയത്തില്‍ മനസ്സമ്മത തലേന്നത്തെ ചടങ്ങുകള്‍ക്കു വേദിയൊരുക്കി പ്രശ്‌നം പരിഹരിച്ചു. നേരത്തെയും നഗരസഭാ ജീവനക്കാരുടെ അശ്രദ്ധ മൂലം ടൗണ്‍ ഹാള്‍ ഒരേ സമയം രണ്ടു പരിപാടികള്‍ക്കു വാടകക്കു നല്‍കിയ സംഭവങ്ങളുണ്ടായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."