ഗള്‍ഫുകാരന്റെ വീട്ടില്‍ ആയുധം കാട്ടി കവര്‍ച്ച: അന്വേഷണം ആരംഭിച്ചു
ദേലംപാടി: കണ്ണില്‍ മുളക് പൊടി വിതറിയും കത്തി കാട്ടി ഭീഷണിപ്പെടുത്തിയും ഗള്‍ഫുകാരന്റെ വീട്ടില്‍ നിന്നു 30 പവന് സ്വര്‍ണം കവര്‍ന്ന കേസില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണു കേരളാ കര്‍ണാടക അതിര്‍ത്തിയിലെ ഈശ്വരമംഗലയില്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ റഹ്മാന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്.
ഇയാളുടെ ഭാര്യയും രണ്ടു കുട്ടികളും മാത്രമാണു വീട്ടില്‍ താമസിക്കുന്നത്. പുലര്‍ച്ചെ വീടിന്റെ മുന്‍വശത്തെ വാതില്‍ തുറക്കുന്നതിനിടയില്‍ ഇയാളുടെ ഭാര്യ ഫൗസിയയുടെ കണ്ണുകളിലേക്ക് അജ്ഞാതനായ യുവാവ് മുളകുപൊടി വിതറി. ബഹളം കേട്ട് ഓടിയെത്തിയ മക്കളെ കത്തി കാട്ടി കൊല്ലുമെന്നു ഭീഷണിപ്പെടുത്തി സ്വര്‍ണം ആവശ്യപ്പെട്ടു.
ഭയന്നു വിറച്ച കുട്ടികളാണു മോഷ്ടാക്കള്‍ക്ക് അലമാരയിലുണ്ടായിരുന്ന 30 പവനോളം സ്വര്‍ണം എടുത്തു കൊടുത്തത്. സ്വര്‍ണം കൈക്കലാക്കിയ ഉടനെ മോഷ്ടാവ് ബൈക്കില്‍ രക്ഷപ്പെട്ടതായും മുഖംമുടി ധരിച്ചതിനാല്‍ മോഷ്ടാവിന്റെ മുഖം കണ്ടില്ലെന്നും ഇവര്‍ പൊലിസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
പരാതിയില്‍ സംപ്യ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."