HOME
DETAILS
MAL
ഇന്ത്യന്‍ വംശജനെ കൊലപ്പെടുത്തിയ കേസില്‍ അമേരിക്കന്‍ പൗരന് ജീവപര്യന്തം
backup
May 05 2018 | 06:05 AM
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജന് ശ്രീനിവാസ് കുച്ച്ബോട്ലയെ അമേരിക്കയില്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം.
യുഎസ് നാവിക ഉദ്യോഗസ്ഥന് ആദം ഡബ്ലൂ പുരിന്ടണിനാണ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. കാന്‍സാസിലെ ഫെഡറല്‍ ജഡ്ജിയാണ് കേസിലെ നിര്‍ണായക വിധി പ്രസ്താവിച്ചത്.
ശ്രീനിവാസിന്റെ സുഹൃത്തിനെ വധിക്കാന്‍ ശ്രമിച്ചതിനുള്ള 165 മാസം തടവുശിക്ഷയും ഇയാള്‍ അനുഭവിക്കണം.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 22നാണ് കന്‍സാസ് സിറ്റിക്ക് സമീപത്തുവച്ച് ശ്രീനിവാസിനെ വെടിവെച്ചു കൊന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."