നവീന ജൈവകൃഷി എങ്ങനെ തുടങ്ങണം
മണ്ണൊരുക്കലില്‍ തന്നെ വ്യത്യസ്ഥത വേണം. വയലില്‍ കൃഷിചെയ്യുമ്പോള്‍ ഉയരത്തിലുള്ള വരമ്പൊരുക്കണം, കൃഷിക്കുമുമ്പ് മണ്ണിളക്കിയോ അതിനു മുമ്പോ കടുക്, സൂര്യകാന്തി, ഓട്‌സ് എന്നിവയുടെ വിത്തുകള്‍ വിതയ്ക്കാം. ഇവ ഭക്ഷ്യയോഗ്യമാക്കാനല്ല. മണ്ണിലെ ഘനലോഹങ്ങളെ വലിച്ചെടുക്കാനാണ്. പൂക്കുന്ന സമയത്ത് പിഴുതുമാറ്റി സുരക്ഷിതമായി വെയ്ക്കണം. ഫൈറ്റോ റെമഡിയേഷുപയോഗിക്കുന്ന ചെടികളുടെ സഹായത്താല്‍ വെള്ളവും ശുദ്ധീകരിച്ച് ചെടികള്‍ക്ക് സ്‌പ്രേ ചെയ്യാം. ഏതാനും ലിറ്റര്‍ വെള്ളവും കുറഞ്ഞയളവില്‍ വളവും നല്‍കി പച്ചക്കറിവിളകള്‍ ഉല്‍പ്പാദിപ്പിക്കാമെന്ന് ഹോമിയോ അഗ്രോകെയര്‍ തെളിയിക്കും.
മഴമറയുണ്ടായാല്‍ 365 ദിവസവും നവീന ജൈവകൃഷി ചെയ്യാം. കാലാവസ്ഥാ വ്യതിയാനം ചെടികളുടെ എല്ലാവിധ പ്രവര്‍ത്തനങ്ങളേയും ബാധിക്കും. ചൂടുകൂടുമ്പോള്‍ ഉല്‍പാദന ശേഷികുറയും എന്നാല്‍ ഹോമിയോ മരുന്നുകള്‍ക്ക് പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനാകുമെന്ന് നിരീക്ഷിച്ചിട്ടുണ്ട്. മൂന്നുമാസം വെള്ളമൊഴിക്കാതെ 5200 വാഴ വളര്‍ത്തിയ അനുഭവം ഉദാഹരണം.
കാര്‍ഷിക വിളകളെ നശിപ്പിക്കുന്ന വന്യമൃഗങ്ങള്‍ ഈ മരുന്നുപയോഗിക്കുന്ന സ്ഥലങ്ങളില്‍ നിന്നും മാറി പോകുന്നു. വനത്തിനുള്ളില്‍ വന്യമൃഗങ്ങള്‍ക്ക് തീറ്റയായ കാര്‍ഷികവിളകള്‍ വളര്‍ത്തി ഹോമിയോ അഗ്രോകെയര്‍ നല്‍കിയാല്‍ വന്യമൃഗങ്ങള്‍ കൂട്ടത്തോടെ കൃഷി നശിപ്പിക്കുകയില്ല. ആവശ്യാനുസരണം വെട്ടിയിട്ടുകൊടുത്താല്‍ മൃഗങ്ങള്‍ക്ക് ആഹാരമാക്കാം. നവീനമായ ഈ ആശയം പ്രാബല്യത്തിലാക്കാന്‍ മാനസികമായ ഉറച്ച തീരുമാനം വേണം. മാരകമായ രോഗങ്ങളെയാണ് ഭക്ഷണ പാനീയങ്ങളിലൂടെ നമ്മള്‍ സ്വന്തമാക്കുന്നത് മാര്‍ക്കറ്റില്‍ ലഭിക്കുന്ന പഴങ്ങളിലും പച്ചക്കറികളിലും വര്‍ദ്ധിച്ചയളവില്‍ ഘനലോഹങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. ബാംഗ്ലൂരുവിലെ പ്രധാന മാര്‍ക്കറ്റുകളായ കെ.ആര്‍. മാര്‍ക്കറ്റിലെയും യശ്‌വന്ത്പൂര്‍ മാര്‍ക്കറ്റിലെയും ഉല്‍പന്നങ്ങളായ പഴങ്ങളും പച്ചക്കറികളും പരിശോധിച്ചപ്പോള്‍ വര്‍ദ്ധിച്ച ഘനലോഹ സാന്നിദ്ധ്യങ്ങളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഗവേഷകര്‍ക്ക് കണ്ടെത്താനായത്.
കടുക്‌ചെടിക്ക് കാഡ്മിയം, കോപ്പര്‍, നിക്കല്‍, ലെഡ്, സിങ്ക്, യുറേനിയം എന്നീ ഘന ലോഹങ്ങളെ വലിച്ചെടുക്കാന്‍ കഴിവുള്ളതാണെന്ന് ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. (കുമാര്‍ 1995, ഇബ്‌സ് - 1997, ജേര്‍ണല്‍ ഓഫ് എക്‌സ്‌പെരിമെന്റല്‍ ബോട്ടണി വാള്യം - 49, നമ്പര്‍ 324. പേജ് 1183-1190, ജൂലൈ 1998) കാസെറ്റ്സ്റ്റാര്‍ട്ട് ജേര്‍ണല്‍, (നാച്ചുറല്‍സയന്‍സ്) 44:182-190 (2010) എന്നാല്‍ ഗൗരവമേറിയ ശാരീരിക രോഗങ്ങളുള്ള സ്വഭാവ വൈകല്യങ്ങളും ക്രിമിനല്‍ സ്വഭാവങ്ങളും ഘന ലോഹങ്ങള്‍ ഉണ്ടാക്കുന്നതായി ഹോമിയോ വൈദ്യശാസ്ത്രത്തിലെ മെറ്റീരിയ മെഡിക്ക (ഔഷധ ഗുണപാഠം) എന്ന പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. ഇത്തരം ഘനലോഹങ്ങളില്‍നിന്നും ഹോമിയോമരുന്നു തയ്യാറാക്കിയതു ആരോഗ്യമുള്ളവരില്‍ പരീക്ഷണത്തിന് നല്‍കുമ്പോള്‍ മുന്‍പില്ലാത്ത അനവധി ശാരീരിക മാനസിക രോഗങ്ങള്‍ ഉണ്ടാകുന്നു. മരുന്നുകളുടെ പ്രവര്‍ത്തനകാലാവധി തീരുമ്പോള്‍ രോഗശമനം ലഭിക്കും. പ്രായോഗിക ബുദ്ധിമുട്ടുണ്ടാവുകയാണെങ്കില്‍ അടിയന്തിര ചികിത്സയും നല്‍കും. പ്രമേഹം, വര്‍ദ്ധിച്ച, രക്താധിമര്‍ദ്ദം, കിഡ്‌നി രോഗങ്ങള്‍, കരള്‍ ദ്രവീകരണം, നെഫ്രോട്ടിക് സിണ്‍ഡ്രോം, നിയന്ത്രിക്കാനാവാത്ത ഭക്ഷണ താല്പര്യം, ക്ഷീണം, വര്‍ദ്ധിച്ച ദേഷ്യം തുടങ്ങിയ രോഗങ്ങള്‍ യുറേനിയം നൈട്രിക്കം എന്ന ഹോമിയോമരുന്നുണ്ടാക്കുന്നു. അല്പാല്പമായി ദിവസേന ഭക്ഷണ പാനീയങ്ങളിലൂടെ ശരീരത്തില്‍ കടക്കുന്ന ഘനലോഹങ്ങളാണ് മറ്റിതര കാര്യങ്ങളുടെ സ്വാധീനം ഉണ്ടായാല്‍പോലും നിത്യ രോഗികളുടെയും ചെകുത്താന്‍മാരുടെയും നാടായി കേരളത്തെ മാറ്റുന്നത്.
ജൈവ കൃഷി എന്തിന്
ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും പ്രകൃതി സംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും ഊന്നല്‍ നല്‍കുന്ന കൃഷിരീതിയെ ജൈവകൃഷി എന്നു വിളിക്കാം. മൂന്നാം ഹരിത വിപ്ലവം എന്നു വിളിക്കാവുന്ന ഈ സംരഭ ജൈവകൃഷിയിലേക്ക് ഒരു മാറ്റം നല്ലതാണ്. പൊതുജനങ്ങള്‍ ആഗ്രഹിച്ചതും ആഗ്രഹിക്കുന്നതും ജൈവകൃഷിയാണ്. എന്നാല്‍ ജൈവകൃഷിയിലൂടെ ലഭിക്കുന്ന ഉല്‍പന്നങ്ങളില്‍ കീടനാശിനികളുടെയും ഇതര രാസവസ്തുക്കളുടെയും ഘനലോഹങ്ങളായ ആര്‍സനിക്, കാഡ്മിയം കോബാള്‍ട്ട്, കോപ്പര്‍, ക്രോമിയം, ലെഡ്, മെര്‍ക്കുറി, നിക്കല്‍, സള്‍ഫര്‍, യുറേനിയം തുടങ്ങിയവയുടെയും സാന്നിദ്ധ്യം ഇല്ലെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടോ? ഭക്ഷ്യസുരക്ഷിതത്തിലൂന്നിയ ഓര്‍ഗാനിക് ഉല്‍പന്നങ്ങള്‍ പൊതുജനങ്ങള്‍ക്കുവേണ്ടിയാണ് കൃഷിചെയ്യുന്നത് എന്ന ഉത്തരവാദിത്തം കര്‍ഷകര്‍ക്കുണ്ടാകണം.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഫുഡ് സയന്‍സ് വിദ്യാര്‍ത്ഥിയുടെ ഒരു പഠനം സി.ഡബ്ല്യു.ആര്‍.ഡി.എം-ല്‍ നടത്തിയപ്പോള്‍ അമ്പരന്നുപോയ വിദ്യാര്‍ത്ഥിയുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് എന്റെ കര്‍ശനമായ നിര്‍ദ്ദേശമാണ് പ്രൊജക്ട് പഠനം പൂര്‍ത്തിയാക്കാന്‍ സഹായിച്ചത്. ഹോമിയോ അഗ്രോ കെയര്‍ എന്ന ഉല്‍പന്നം കൃഷിക്കാര്‍ ഉപയോഗിക്കുകയും അങ്ങിനെ ലഭ്യമാക്കിയ മഞ്ഞള്‍, നേന്ത്രപ്പഴം, കൊക്കോ, ജാതിക്ക, വഴുതിന എന്നിവ ഇണഞഉങ ല്‍ പരിശോധിക്കുകയും ചെയ്തപ്പോള്‍ ലെഡ് ഇല്ലെന്നാണ് കണ്ടെത്തിയത്. ഗ്രാംപൂ, ജാതിക്ക, മഞ്ഞള്‍, ഇഞ്ചി പടവലം, നേന്ത്രപ്പഴതോല്‍, നീട്ടപയര്‍, പച്ചമുളക് എന്നിവയില്‍ മാംഗനീസ് കൂടുതലായി കണ്ടിരുന്നു. അതുപോലെ ഓര്‍ഗാനിക് ഗ്രാംപൂ, കൊക്കോ. നേന്ത്രപ്പഴം, ജാതിക്ക, മഞ്ഞള്‍, ഇഞ്ചി, പടവലം, കയ്പ്പ, നേന്ത്രപ്പഴതോല്‍, നീട്ടപ്പയര്‍, മരച്ചീനീ, പച്ചമുളക് എന്നവയില്‍ നിക്കല്‍ കൂടുതലായി കണ്ടിരുന്നു. ഓര്‍ഗാനിക് വഴുതിന ഗ്രാപൂ. കൊക്കോ, ജാതിക്ക, മഞ്ഞള്‍, പടവലം എന്നിവയില്‍ അയണ്‍ കൂടുതലായി കണ്ടെത്തി. ഓര്‍ഗാനിക് സര്‍ട്ടിഫൈയ്ഡ് ഉല്‍പ്പന്നങ്ങള്‍ അല്ല പഠനവിധേയമാക്കിയത്. കൃഷിക്കു ഹോമിയോ അഗ്രോകെയര്‍ എന്ന മരുന്നാണ് പ്രസ്തുത വിളകള്‍ കൃഷി ചെയ്യാന്‍ കൃഷിക്കാര്‍ക്ക് നല്‍കിയത്.ഈ ഒരു പഠനം മാതൃകയാക്കി മറ്റിതര ഘനലോഹങ്ങളെ കുറിച്ചു പഠിക്കാനും ആരോഗ്യത്തിന് ഹാനികരമായവയെ ഉത്ഭവ സ്രോതസ്സില്‍നിന്നു തന്നെ ഇല്ലാതാക്കാന്‍ ലളിതവും സുരക്ഷിതവുമായ കാര്യങ്ങള്‍ ബോധവല്‍ക്കരണത്തിലൂടെ നടപ്പിലാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."