'ഡച്ച് സര്‍ക്കാറിന്റേത് നാസി സമീപനം'- രൂക്ഷവിമര്‍ശനവുമായി ഉര്ദുഗാന്
അങ്കാറ: തുര്‍ക്കി വിദേശകാര്യമന്ത്രിക്ക് നിഷേധിച്ച യാത്രാനുമതി ഡച്ച് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രസിഡന്റ് ഉര്ദുഗാന്. ഡച്ച് സര്ക്കാരിന്റതേ് നാസികളുടെ നടപടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 'നിങ്ങള്‍ക്ക് ഞങ്ങളുടെ മന്ത്രിമാരുടെ വിമാനത്തെ നിങ്ങളുടെ രാജ്യത്ത് തടയാം. ഇനി മുതല്‍ അവിടെനിന്നുള്ള വിമാനങ്ങള്‍ തുര്‍ക്കിയല്‍ പ്രവേശഇക്കുന്നത് ഞങ്ങള്‍ക്കും ഒന്ന് കാണണം'. ഉര്ദുഗാന് മുന്നറിയിപ്പു നല്കി.
റോട്ടര്‍ഡാമിലെ രാഷ്ട്രീയ റാലിയില്‍ സംസാരിക്കുന്നത് തടയാനായിരുന്നു ഡച്ച് സര്‍ക്കാര്‍ തുര്‍ക്കി വിദേശകാര്യ മന്ത്രിക്ക്യാത്രാനുമതി നിഷേധിച്ചത്.
അതേസമയം തുര്‍ക്കി വിദേശകാര്യ മന്ത്രി അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് നെതര്‍ലാന്‍ഡില്‍ പ്രതിഷേധ റാലികള്‍ നടന്നു. റോട്ടര്‍ഡാമിലെ തുര്‍ക്കി കോണ്‍സുലേറ്റിന് മുന്നിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്. എന്നാല്‍ ഡച്ച് പൊലിസ് തന്ത്രപരമായ ഇടപെടലിലൂടെ പ്രതിഷേധ പ്രകടനങ്ങളെ അടിച്ചമര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."