ADVERTISEMENT
HOME
DETAILS

രാഹുല്‍ ഗാന്ധിയുടെ നാവരിയുന്നവര്‍ക്ക് 11 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് മഹാരാഷ്ട്ര എം.എല്‍.എ

ADVERTISEMENT
  
September 16 2024 | 13:09 PM

shivsena shinde group mla sanjay gaikwad offer 11 lakh rupees for cutting rahul gandhis tongue

മുംബൈ: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നാവരിയുന്നവര്‍ക്ക് 11 ലക്ഷം രൂപ ഇനാം നല്‍കുമെന്ന് ശിവസേന ഷിന്‍ഡെ പക്ഷം എം.എല്‍.എ. വാര്‍ത്ത സമ്മേളനം വിളിച്ചാണ് ബുല്‍ധാന എം.എല്‍.എയായ സഞ്ജയ് ഗെയ്ക്കുവാദ് രാഹുലിനെതിരെ ഭീഷണി മുഴക്കിയത്. 

രാജ്യത്തെ സംവരണ സംവിധാനത്തെക്കുറിച്ച് രാഹുല്‍ ഗാന്ധി അമേരിക്കയില്‍ നടത്തിയ പ്രസ്താവന ഉയര്‍ത്തിക്കാട്ടിയാണ് എം.എല്‍.എയുടെ വെല്ലുവിളി. മഹാരാഷ്ട്രയിലും, രാജ്യം മുഴുവനും സംവരണത്തിന് വേണ്ടി മുറവിളി കൂട്ടുമ്പോള്‍ അത് അവസാനിപ്പിക്കുമെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നതെന്ന് എം.എല്‍.എ ആരോപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് തട്ടാന്‍ വേണ്ടി വ്യാജ പ്രചരണങ്ങള്‍ നടത്തുകയും, തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സംവരണം അവസാനിപ്പിക്കുമെന്ന് പറയുകയാണ് രാഹുല്‍ ചെയ്തതെന്നും, കോണ്‍ഗ്രസിന്റെ യഥാര്‍ഥ മുഖം പുറത്തുവന്നെന്നും സഞ്ജയ് ഗെയ്ക്കുവാദ് ആരോപിച്ചു. 

അടുത്തിടെ നടത്തിയ യു.എസ് പര്യടനത്തിലെ രാഹുലിന്റെ പരാമര്‍ശങ്ങളാണ് തെറ്റായ രീതിയില്‍ വളച്ചൊടിച്ച് വിവാദങ്ങളുണ്ടാക്കുന്നത്. ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയില്‍ നടന്ന വിദ്യാര്‍ഥികളുമായുള്ള സംവാദത്തില്‍ ഇന്ത്യ നീതി നിറഞ്ഞ ഒരു രാജ്യമാകുമ്പോള്‍ മാത്രമേ സംവരണം അവസാനിപ്പിക്കാന്‍ സാധിക്കൂ എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഒരു വിദ്യാര്‍ഥിയുടെ ചോദ്യത്തിന് മറുപടിയായാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. നിലവില്‍ ഇന്ത്യയിലെ അവസ്ഥ അതല്ലെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു. ഇൗ പരാമര്‍ശമാണ് തെറ്റായി വ്യാഖ്യാനിച്ച് രാഹുല്‍ ഗാന്ധിയെ സംവരണ വിരുദ്ധനാക്കി ബി.ജെ.പി വൃത്തങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്. ഭരണഘടന വിരുദ്ധമായ പരാമര്‍ശമാണ് രാഹുല്‍ നടത്തിയതെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. 

shivsena shinde group mla sanjay gaikwad offer 11 lakh rupees for cutting rahul gandhis tongue

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  a day ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  a day ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  a day ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  a day ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  a day ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  a day ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  a day ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  a day ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 days ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 days ago