ദേശീയപണിമുടക്ക് വിജയിപ്പിക്കുക: എളമരം കരീം
പാലക്കാട്: സെപ്റ്റംബര്‍ രണ്ടിന് രാജ്യവ്യാപകമായി സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ നടത്തുന്ന പണിമുടക്ക് വന്‍ വിജയമായിരിക്കുമെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു. സി.ഐ.ടി.യു ജില്ലാ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിലക്കയറ്റം തടയുക, തൊഴിലുടമകള്‍ക്ക് അനുകൂലമായ തൊഴില്‍ നിയമ ഭേദഗതി പിന്‍വലിക്കുക, ഭൂനിയമ ഭേദഗതി ബില്‍ പിന്‍വലിക്കുക തുടങ്ങി 12 ആവശ്യങ്ങള്‍ ഉയര്‍ത്തി നടത്തുന്ന പണിമുടക്ക് രാജ്യത്തെ തൊഴിലാളികളുടെയും സാധാരണക്കാരുടെയും നിലനില്പ്പിനുവേണ്ടിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് എ പ്രഭാകരന് അധ്യക്ഷനായി.
സംസ്ഥാന സെക്രട്ടറി എം ചന്ദ്രന്, അഖിലേന്ത്യാ കമ്മിറ്റിയഗം കെ.കെ ദിവാകരന്, വി കാര്ത്തികേയന് പ്രസംഗിച്ചു. സി.കെ ചാമുണ്ണി സ്വാഗതം പറഞ്ഞു. സി.ഐ.ടി.യു നേതാക്കളായ എം.എല്‍.എമാര്‍ക്ക് സ്വീകരണവും നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."