ജെ.ഡി.എസ് ധാരണാ പാര്‍ട്ടിയോ?- കോണ്‍ഗ്രസുമായി ധാരണയിലെന്ന് മോദി, ബി.ജെ.പിയുമായെന്ന് കോണ്‍ഗ്രസും
തുമാകുരു: കര്‍ണാടകയിലെ ജെ.ഡി.എസിനെ ധാരണാ പാര്‍ട്ടിയായാണ് ഈ തെരഞ്ഞെടുപ്പില്‍ പ്രധാന മുന്നണി പാര്‍ട്ടികളായ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും ആരോപണം. തെരഞ്ഞെടുപ്പിന്റെ തുടക്കം മുതലേ കോണ്‍ഗ്രസ് ആരോപിക്കുന്നതാണ്, ജെ.ഡി.എസുമായി ബി.ജെ.പി രഹസ്യ ധാരണയിലാണെന്ന കാര്യം. എന്നാല്‍ ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതേ ആരോപണം തിരിച്ച് ഉന്നയിച്ചിരിക്കുന്നു.
ജെ.ഡി.എസുമായി കോണ്‍ഗ്രസിന് രഹസ്യ ധാരണയുണ്ടെന്നാണ് മോദിയുടെ ആരോപണം. എച്ച്.ഡി ദേവഗൗഡയുടെ പാര്‍ട്ടി കോണ്‍ഗ്രസിനെ സംരക്ഷിക്കുന്നുവെന്നും മോദി പറഞ്ഞു. തുമാകുരുവില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേവഗൗഡയെ കഴിഞ്ഞയാഴ്ച മോദി പരസ്യമായി പുകഴ്ത്തിയിരുന്നു. ബി.ജെ.പി ക്യാംപില്‍ നിന്ന് ജെ.ഡി.എസിനെതിരെ ആരോപണങ്ങളൊന്നും ഉണ്ടായിരുന്നതുമില്ല. ഇതെല്ലാം ഉയര്‍ത്തിക്കാട്ടി, ബി.ജെ.പിക്ക് ജെ.ഡി.എസുമായി രഹസ്യധാരണയുണ്ടെന്ന പ്രചരണം കോണ്‍ഗ്രസ് ശക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ മോദിയുടെ പ്രതികരണം.
പോള്‍ സര്‍വ്വേകളും, രാഷ്ട്രീയ പണ്ഡിതരും എല്ലാവരും പറയുന്നു, കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ജെ.ഡി.എസിനാവില്ലെന്ന്. അവര്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുമാവില്ല. അത് പറ്റുന്നുണ്ടെങ്കില്‍ ബി.ജെ.പിക്കു മാത്രമാണെന്നും മോദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."