സഊദിയില്‍ ഇന്ത്യന്‍ സ്‌കൂള്‍ ഫീസ് ഏകീകരണത്തിനെതിരെ പ്രതിഷേധം ശക്തം
ജിദ്ദ: സഊദിയിലെ ഇന്ത്യന്‍ സ്‌കൂള്‍ ഫീസ് ഏകീകരിക്കുന്ന മാനേജ്‌മെന്റ് തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം. പ്രവാസി രക്ഷിതാകള്‍ക്ക് വലിയ തിരച്ചടിയായിരിക്കും സ്‌കൂള്‍ ഫീസ് ഏകീകരണം. ഇതുമൂലം അധിക സാമ്പത്തിക ബാധിതയാണ് രക്ഷിതാകള്‍ക്ക് വരുന്നത്.
മാനേജ്‌മെന്റ് തീരുമാനത്തെ എതിര്‍ത്തു കൊണ്ട് വിവിധ സംഘടനകള്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഫീസ് ഏകീകരണം നടപ്പിലാക്കിയില്ലെങ്കില്‍ പോലും സ്‌കൂളിന് മുന്നോട്ട് പോകാനുള്ള സാമ്പത്തിക സ്ഥിതി നിലവില്‍ ഉണ്ടെന്നും അതിനാല്‍ പിന്‍വലിക്കണമെന്നും ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജ്‌മെന്റിനോട് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.
ഇന്ത്യന്‍ എംബസിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിന് നല്ല വരുമാനം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കുടുംബത്തിലെ രണ്ടാമത്തെയും മൂന്നാമത്തെയും കുട്ടിക്കു ഫീസില്‍ നല്‍കിയിരുന്ന ഇളവുകള്‍ ആശ്വാസകരമായിരുന്നു. എന്നാല്‍ ഏകീകരണം നടത്തുന്ന തോടെ ഇക് അധിക സാമ്പത്തിക ബാധ്യത വരുത്തി വെയ്ക്കും.
നിലവില്‍ സഊദിയില്‍ താമസിക്കാന്‍ കുടുംബങ്ങല്‍ ലെവി ഉള്‍പ്പെടെയുള്ള പുതിയ ഫീസ് നിലവില്‍ വരാനിരിക്കെ സ്‌കൂള്‍ ഫീസ് ഏകീകരണം കുടുംബങ്ങള്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ് ഇന്ത്യന്‍ എംബസിയുടെ നിയന്ത്രണത്തിലുള്ള സ്‌കൂളിന് നല്ലൊരു വരുമാനം മിച്ചമിരുന്നിട്ടും രക്ഷിതാക്കളെ ബുദ്ധിമുട്ടിക്കുന്ന തീരുമാനത്തില്‍ നിന്നും പിന്മാറണമെന്ന ആവശ്യം ശക്തമായത് പല ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമിതിയെ സമ്മര്‍ദത്തിലാകിയിക്കുകയാണ്.
അതേസമയം ജുബൈല്‍ അടക്കമുള്ള ഇന്ത്യന്‍ സ്‌കൂളില്‍ ഫീസ് ഏകീകരണം നടപ്പിലാക്കിയിട്ടില്ല. ഭരണ സമിതി ശക്തമായി എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണിത്. മൂന്ന് വര്‍ഷമായി ഫീസ് ഏകീകരണം എന്നത് ചര്‍ച്ചക്ക് വന്നിരുന്നതായും ഏറെ കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ എംബസിയും ഹയര്‍ ബോര്‍ഡും ഫീസ് എകീകരണവുമായി അനുകൂല തീരുമാനത്തിലെത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."