HOME
DETAILS

ജിന്നയുടെ ചിത്രം വച്ചാല്‍ ഇന്ത്യ പാകിസ്താനാകുമോ

  
backup
May 05 2018 | 18:05 PM

jinna-image-issue

രാജ്യത്തെ പ്രശസ്ത ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നായ അലിഗഡ് സര്‍വകലാശാലയെ ചില ഗൂഢശക്തികള്‍ ഇപ്പോള്‍ സംഘര്‍ഷത്തില്‍ പുകച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ചുദിവസമായി ഈ സര്‍വകലാശാല പൊലിസിന്റെ കാക്കിത്തണലിലാണ്. അലിഗഡ് സര്‍വകലാശാലാ കാംപസുമായി ബന്ധപ്പെടുത്തി സാമുദായികസ്പര്‍ദ്ധയുടെ വിഷവായു രാജ്യമാകെ പടര്‍ത്തിവിടാനുള്ള ശ്രമം സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി നടക്കുന്നുമുണ്ട്.

അലിഗഡ് സര്‍വകലാശാലയിലെ വിദ്യാര്‍ഥി യൂനിയന്‍ ഓഫിസില്‍ പാകിസ്താന്റെ രാഷ്ട്രപിതാവായ മുഹമ്മദലി ജിന്നയുടെ ഛായാചിത്രം സ്ഥാപിച്ചതാണു വിവാദപ്രശ്‌നമാക്കി ഉയര്‍ത്തിയെടുത്തിരിക്കുന്നത്. ഇന്ത്യാവിഭജനത്തിനു കാരണക്കാരനായ ജിന്നയുടെ ഛായാചിത്രം ഇന്ത്യയിലൊരു സര്‍വകലാശാലയില്‍ സ്ഥാപിക്കുന്നതു രാജ്യദ്രോഹമാണെന്നും അത് അനുവദിക്കില്ലെന്നുമാണു വിവാദമുയര്‍ത്തുന്നവരുടെ നിലപാട്.
തീര്‍ച്ചയായും ഈയൊരു വിമര്‍ശം ഇന്ത്യയിലെ ആളിക്കത്താന്‍ പാകത്തില്‍ വര്‍ഗീയത നിറഞ്ഞ മനസ്സുകളില്‍ വീഴുന്ന കനലായി മാറുമെന്നതില്‍ സംശയമില്ല. ഇന്ത്യയുടെ ശത്രുരാജ്യത്തിനു രൂപം കൊടുത്തയാളുടെ ചിത്രം ഇന്ത്യയിലെ ഒരു സര്‍വകലാശാലയില്‍ വയ്ക്കുന്നതു രാജ്യദ്രോഹം തന്നെയാണെന്നു നല്ലൊരു ശതമാനം ആളുകളും ചിന്തിച്ചുപോകും. സര്‍വകലാശാലയുടെ പേരില്‍ മുസ്‌ലിം എന്ന വാക്കുള്ളതിനാല്‍ ഛായാചിത്രം സ്ഥാപിച്ച സംഭവം സാമുദായികപ്രശ്‌നമാക്കി ആളിക്കത്തിക്കാനുള്ള ശക്തമായ ഇന്ധനവുമായി മാറുമെന്നും ഉറപ്പ്.
ജിന്നയുടെ ഛായാചിത്രം സ്ഥാപിച്ചതു ചോദ്യം ചെയ്തു ബി.ജെ.പി നേതാവുകൂടിയായ അലിഗഡ് എം.പി സതീഷ് ഗൗതം അലിഗഡ് വൈസ്ചാന്‍സലര്‍ താരിഖ് മന്‍സൂറിനു കത്തെഴുതിയതോടെയാണു വിവാദം പുറംലോകമറിയുന്നത്. ജിന്ന അലിഗഡ് സര്‍വകലാശാലയുടെ സ്ഥാപകരില്‍ ഒരാളായതുകൊണ്ടാണ് അദ്ദേഹത്തിന്റെ ഛായാപടം സ്ഥാപിച്ചതെന്ന വിശദീകരണം നല്‍കിയിട്ടും അത് അവഗണിച്ചു ബി.ജെ.പിയുടെ യുവജന, വിദ്യാര്‍ഥിവിഭാഗങ്ങള്‍ പ്രക്ഷോഭവുമായി രംഗത്തെത്തുകയായിരുന്നു.
അലിഗഡ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളല്ല കാംപസില്‍ പ്രക്ഷോഭം നടത്തുന്നതെന്നതും വിചിത്ര കാഴ്ചയാണ്. ഇത്രയും ഭീകരമായ രാജ്യദ്രോഹനടപടിയുണ്ടാകുമ്പോള്‍ പുറത്തുനിന്നുള്ള വിദ്യാര്‍ഥി, യുവജന പ്രസ്താനങ്ങള്‍ക്ക് അതില്‍ ഇടപെട്ടുകൂടേ എന്നാണ് അതിന് അവരുടെ ന്യായീകരണം.
തീര്‍ച്ചയായും അവരുടെ ചോദ്യം അവഗണിക്കാന്‍ പാടില്ല. എന്നാല്‍, ആ ചോദ്യമുയര്‍ത്തുന്നവരോട് തികച്ചും ദുരുദ്ദേശ്യപരമല്ലാത്ത ഒരു മറു ചോദ്യമുണ്ട്. മുഹമ്മദലി ജിന്ന നിങ്ങള്‍ ആരോപിക്കുന്നത്ര നീചനാണോ.
നിങ്ങള്‍ ഇന്ത്യാവിരുദ്ധനെന്നും ഭീകരനെന്നും ആരോപിക്കുന്ന ഈ ജിന്നയെ 'ഹിന്ദു,മുസ്‌ലിം മൈത്രിയുടെ അംബാസഡര്‍' എന്നു വിശേഷിപ്പിച്ചത് മറ്റാരുമല്ല, തികഞ്ഞ ഹിന്ദുവായ ഒരു ഇന്ത്യക്കാരിയാണ്,... ഇന്ത്യയുടെ വാനമ്പാടിയെന്ന വിശേഷണമുള്ള സരോജിനി നായിഡു.
സരോജിനി നായിഡു കോണ്‍ഗ്രസ്സുകാരിയായതിനാല്‍ 'ഞങ്ങള്‍ അവരെ അംഗീകരിക്കുന്നില്ല' എന്ന് ഒരുപക്ഷേ, നിങ്ങള്‍ പറഞ്ഞേയ്ക്കാം.
അങ്ങനെയെങ്കില്‍, ഈ എതിര്‍പ്പുകാരുടെ ഓര്‍മ 2005 ജൂണ്‍ അഞ്ചിലേയ്ക്കു നയിക്കാന്‍ ആഗ്രഹിക്കുന്നു.
അന്നു മുഹമ്മദലി ജിന്നയുടെ ഖബറിടം സന്ദര്‍ശിച്ച ഒരു ഇന്ത്യന്‍ നേതാവ് പറഞ്ഞ വാക്കുകള്‍ ഇവിടെ കുറിക്കട്ടെ. അതൊന്നു കാതു തുറന്നു കേള്‍ക്കൂ:
''ചരിത്രത്തില്‍നിന്നു മായ്ച്ചുകളയാന്‍ കഴിയാത്തവരായി ധാരാളം പേരുണ്ട്. എന്നാല്‍, ചരിത്രം സൃഷ്ടിക്കുന്നവരായി വളരെക്കുറച്ചുപേരേയുള്ളൂ. ഖാഇദെ അസം മുഹമ്മദലി ജിന്ന അത്തരത്തില്‍ ചരിത്രം സൃഷ്ടിച്ച മഹാനായ നേതാവാണ്.'' ഈ വാക്കുകള്‍ ആരുടേതാണെന്നറിയാമോ.
ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയും ആഭ്യന്തരവകുപ്പു മന്ത്രിയുമായിരുന്ന, ബി.ജെ.പിയുടെ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന എല്‍.കെ അദ്വാനിയുടേതാണ് ഈ വാക്കുകള്‍. ജിന്നയുടെ ഖബറിടത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് അദ്ദേഹം ഈ വാക്കുകള്‍ പറഞ്ഞത്. ജിന്ന തികഞ്ഞ മതേതരവാദിയും ഹിന്ദു,മുസ്‌ലിം മൈത്രിയുടെ അംബാസഡറുമായിരുന്നുവെന്നു അന്നത്തെ പ്രസംഗത്തില്‍ അദ്വാനി ആവര്‍ത്തിച്ചു പറഞ്ഞിരുന്നുവെന്നും ഓര്‍ക്കുക.
സരോജിനി നായിഡു പറഞ്ഞ അതേ വാക്കുകള്‍. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെയും പാകിസ്താന്റെയും സൈന്യങ്ങള്‍ നേരിട്ടും അല്ലാതെയും പല തവണ ഏറ്റുമുട്ടിക്കൊണ്ടിരുന്ന സാഹചര്യം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആ ജിന്നയുടെ ഛായാപടം എടുത്തുമാറ്റണമെന്നാണ് ഇപ്പോഴും അദ്വാനി നേതാവായിരിക്കുന്ന പാര്‍ട്ടിയുടെ പുതുതലമുറക്കാരും അവരെക്കൊണ്ടു ചുടുചോറുവാരിക്കുന്നവരും ആക്രോശിച്ചുകൊണ്ടിരിക്കുന്നത്.
അവര്‍ തങ്ങളുടെ കാതിനു സമീപത്തുവച്ചു സ്വാമി പ്രസാദ് മൗര്യ എന്ന ബി.ജെ.പിക്കാരനായ യു.പി മന്ത്രി പറഞ്ഞ വാക്കുകളെങ്കിലും സമാധാനത്തോടെ കേള്‍ക്കട്ടെ. ''ജിന്ന മഹാനാണ്, ഇന്ത്യയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചയാള്‍. അദ്ദേഹത്തിനെതിരേ വിരല്‍ ചൂണ്ടരുത് ''എന്നാണദ്ദേഹം പറഞ്ഞത്.
ബ്രിട്ടീഷ് കോളനിയായിരുന്ന ഇന്ത്യയില്‍ ഹിന്ദു മുസ്‌ലിം സാമുദായികവിഭജനത്തിന്റെ വിത്തുപാകിയത് ആരാണെന്നതിന്റെ തെളിവുകള്‍ ചരിത്രത്തില്‍ സുവ്യക്തമാണ്. ഇന്ത്യയെ ബ്രാഹ്മണന്മാരുടെ (കോണ്‍ഗ്രസ് നേതൃത്വത്തെ ബ്രിട്ടീഷ് നേതാക്കളില്‍ പലരും വിശേഷിപ്പിച്ചിരുന്നത് അങ്ങനെയാണ്) കൈകളിലേയ്ക്ക് അതേപടി വച്ചുകൊടുത്താല്‍ ഈ രാജ്യത്തുള്ള അവര്‍ണ ന്യൂനപക്ഷവിഭാഗങ്ങളെ തകര്‍ത്തുകളയുമെന്ന ഭീതി പരത്തിയതു വിന്‍സ്റ്റന്‍ ചര്‍ച്ചിലിനെപ്പോലുള്ള ബ്രിട്ടീഷ് അതികായന്മാരാണ്. കാബിനറ്റ് മിഷന്റെ വരവുതന്നെ ഇന്ത്യയെ വിഭജിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു.
2005ല്‍ വിഭജനത്തെക്കുറിച്ച് അദ്വാനി കറാച്ചിയില്‍വച്ചു പറഞ്ഞ വാക്കുകള്‍ കൂടി ഇവിടെ ഉദ്ധരിക്കട്ടെ. 'അനിവാര്യമായ ദുരന്തം' എന്നാണ് അദ്ദേഹം പറഞ്ഞത്.
ആ ദുരന്തം ഏഴു പതിറ്റാണ്ടിനു ശേഷവും വന്‍ദുരന്തങ്ങള്‍ക്കുള്ള ആയുധമാക്കി മാറ്റുകയാണു നമ്മള്‍. ഇന്ത്യയും പാകിസ്താനും 1947 ലെ വിഭജനത്തിനു ശേഷം ഇന്നലെ വരെ പരസ്പരശത്രുതയുടെ പേരില്‍ എത്രയെത്ര ജീവിതങ്ങളാണു ബലികൊടുത്തത്. പാവങ്ങളുടെ പട്ടിണിമാറ്റാനും നാടിന്റെ വികസനത്തിനും വിനിയോഗിക്കേണ്ടയിരുന്ന എത്ര കോടി രൂപയാണ് ഇരുരാജ്യങ്ങളും ശത്രുസംഹാരത്തിനുള്ള ആണവായുധങ്ങള്‍ വരെ സംഭരിക്കാനായി തുലച്ചുകളഞ്ഞത്. രാജ്യത്തിന്റെ പരമാധികാരം സ്വന്തം കൈവെള്ളയില്‍ കിട്ടിയിട്ടും ഇപ്പോഴും സ്വന്തം കാലില്‍ നില്‍ക്കാന്‍ ഇരുരാജ്യങ്ങള്‍ക്കും കഴിയാതെ പോയതിന് ഈ ശത്രുതയല്ലാതെ മറ്റെന്താണു കാരണം.
പതിറ്റാണ്ടുകളായി പരസ്പരം പോരാടിക്കൊണ്ടിരുന്ന കൊറിയന്‍ രാജ്യങ്ങള്‍ ദിവസങ്ങള്‍ക്കു മുമ്പെ ഒരേ മനസ്സായി മാറിയത് നമ്മുടെ കണ്‍മുന്നില്‍വച്ചാണ്. അതു മാതൃകയാക്കണം ഇന്ത്യയും പാകിസ്തനുമെന്നു പാക് പത്രങ്ങള്‍ എഴുതി. നമ്മളതു കണ്ടതായിപ്പോലും നടിച്ചില്ല.
പകരം, ജിന്നയെ ആയുധമാക്കി വര്‍ഗീയത വളര്‍ത്താന്‍ ആവേശം കൊള്ളുകയാണു നമ്മള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  an hour ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  2 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  2 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  3 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  3 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  3 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  3 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  3 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  4 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  4 hours ago