HOME
DETAILS
MAL
കടലേറ്റം രൂക്ഷം; വീടുകളും തെങ്ങുകളും തകര്‍ച്ചാഭീഷണിയില്‍
backup
June 23 2016 | 00:06 AM
ചാവക്കാട്: കടപ്പുറം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടലാക്രണം രൂക്ഷമായി. നിരവധി വീടുകള്‍ കുടിയൊഴിയല്‍ ഭീഷണിയിലാണ്. തൊട്ടാപ്പ്, ആനന്ദവാടി, അഞ്ചങ്ങാടി വളവ്, മൂസാറോഡ്, വെളിച്ചെണ്ണപ്പടി, മുനക്കക്കടവ് തുടങ്ങിയ ഭാഗങ്ങളിലാണു ശക്തമായി തിരയടിച്ചു കയറുന്നത്.
കടല്‍ഭിത്തി തകര്‍ന്ന ഭാഗങ്ങളിലൂടെയാണ് തിരമാലകള്‍ അടിച്ചുകയറുന്നത്. മുനക്കകടവ് ചേറ്റുവ അഴിമുഖത്ത് കടലാക്രമണം തെങ്ങുകള്‍ക്ക് ഭീഷണിയായി തുടരുകാണ്.
ശക്തമായ തിരമാലകള്‍ അടിച്ച് നൂറുകണക്കിന് തെങ്ങുകള്‍ ഏതുനിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. സ്ഥലവാസികള്‍ കല്ലുകള്‍ നിരത്തി തിരമാലകളെ ചെറുക്കാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും ഇത് പാഴ്വേലയാവുകയാണ്.
രണ്ടാഴ്ചയായി പ്രദേശത്ത് ചെറുതും വലുതുമായി കടലേറ്റം ഉണ്ടാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."