ഉദരരോഗങ്ങള്‍ക്കു സമഗ്ര ചികിത്സയുമായി സിംസ്
തിരുവനന്തപുരം: അര്‍ബുദം ഉള്‍പ്പെടെ വിവിധ ഉദരാശയ രോഗങ്ങള്‍ക്കും അമിത വണ്ണത്തിനുമുള്ള സമഗ്ര ചികിത്സയ്ക്കായി കൊച്ചുള്ളൂര്‍ കേന്ദ്രമാക്കി സേനാധിപന്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (സിംസ്) പ്രവര്‍ത്തനം ആരംഭിച്ചു. പ്രമുഖ ക്യാന്‍സര്‍ ചികിത്സകന് പദ്മശ്രീ ഡോ. എം. കൃഷ്ണന്‍നായര്‍ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു.
തിങ്കള്‍ മുതല്‍ ശനി വരെ വൈകിട്ട് അഞ്ചു മുതല്‍ ഏഴു വരെയും, ഞായറാഴ്ചകളില്‍ രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയും ഡോക്ടേഴ്സ് കണ്സള്ട്ടേഷന് സൗകര്യം ഉണ്ടായിരിക്കുമെന്ന് സിംസ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ബൈജു സേനാധിപന് പറഞ്ഞു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് സൗജന്യ ഉദരാശയ രോഗനിര്‍ണയ ക്യാംപ് സംഘടിപ്പിച്ചു.
ചടങ്ങില്‍ അഡ്വ. രാകേഷ് തമ്പാന്, മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ് സുനില്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."