ഡോ. ഉന്‍മേഷിനെ കുറ്റമുക്തനാക്കി സര്‍ക്കാര്‍
തിരുവനന്തപുരം: ഗോവിന്ദച്ചാമിക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയെന്ന ആരോപണത്തില്‍ ഫോറന്‍സിക് സര്‍ജന്‍ ഡോ.എന്‍.കെ ഉന്‍മേഷിനെ ഏഴു വര്‍ഷത്തിന് ശേഷം സര്‍ക്കാര്‍ കുറ്റവിമുക്തനാക്കി. ട്രെയിന്‍യാത്രക്കിടെ പീഡനമേറ്റ് ഷൊര്‍ണൂരില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പോസ്റ്റുമോര്‍ട്ടവുമായി ബന്ധപ്പെട്ടാണ് ഡോ. ഉന്‍മേഷ് നടപടിക്ക് വിധേയനായത്. ഉന്‍മേഷ് സത്യസന്ധനാണെന്നും പോസ്റ്റുമോര്‍ട്ടം കണ്ടെത്തലില്‍ അപാകത ഉണ്ടായില്ലെന്നും വ്യക്തമാക്കി ആരോഗ്യവകുപ്പാണ് ഉത്തരവിറക്കിയത്.
ഗോവിന്ദച്ചാമിയുടെ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് ഉന്‍മേഷായിരുന്നു. കേസ് കോടതിയില്‍ എത്തിയപ്പോള്‍ പ്രതിഭാഗത്തിന് അനുകൂലമായി ഉന്‍മേഷ് മൊഴി നല്‍കിയതായി പ്രോസിക്യൂഷന്‍ നിലപാടെടുത്തത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
ഗോവിന്ദച്ചാമിയെ രക്ഷിക്കാനാണ് ഉന്‍മേഷ് ശ്രമിച്ചതെന്ന് ആരോപണം ഉയര്‍ന്നതോടെ ഡോക്ടര്‍ക്കെതിരേ കേസെടുത്ത് സര്‍വിസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
ഏഴ് വര്‍ഷത്തിന് ശേഷമാണ് ഡോക്ടര്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ നേരത്തെ അന്വേഷണം നടത്തിയ വിജിലന്‍സ് ഡോക്ടര്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതിയും അംഗീകരിച്ചു.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് ആര് എന്നതിനെ ചൊല്ലിയായിരുന്നു വിവാദം. തൃശൂര്‍ മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം ചുമതല വഹിച്ചിരുന്ന ഡോക്ടര്‍ ഷെര്‍ളി വാസുവും ഫോറന്‍സിക് സര്‍ജനായ ഡോക്ടര്‍ ഉന്‍മേഷും തമ്മില്‍ വലിയ തര്‍ക്കവുമുണ്ടായി.
പ്രോസിക്യൂഷന്‍ സാക്ഷിയായി ഷെര്‍ലി വാസു കോടതിയില്‍ ഹാജരായപ്പോള്‍ പ്രതിഭാഗം ഹാജരാക്കിയത് ഉന്‍മേഷിനെയായിരുന്നു.
പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് താനാണെന്നും റിപ്പോര്‍ട്ടില്‍ ഷെര്‍ളി വാസു തിരുത്തലുകള്‍ വരുത്തിയതായും ഉന്‍മേഷ് ആരോപിച്ചിരുന്നു. തുടര്‍ന്ന് ഉന്‍മേഷ് പണം വാങ്ങി പ്രതിഭാഗത്തിന് വേണ്ടി ഹാജരായി എന്ന പരാതിയിലാണ് വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഡോ. ഉന്‍മേഷിനെ സര്‍വിസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത സര്‍ക്കാര്‍ രണ്ട് വാര്‍ഷിക ഇന്‍ക്രിമെന്റുകളും തടഞ്ഞുവെച്ചിരുന്നു.
എന്നാല്‍ കടുത്ത ശിക്ഷ നല്‍കാന്‍ തക്കത്തരത്തില്‍ ഡോ. ഉന്‍മേഷ് പ്രവര്‍ത്തിച്ചതിന് തെളിവില്ലെന്ന് കാട്ടി ഡോ. കെ ശ്രീകുമാരി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗം അസി. പ്രൊഫസറായ ഡോ.എന്‍.കെ ഉന്‍മേഷിനെതിരേയുള്ള അച്ചടക്ക നടപടികള്‍ അവസാനിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."