HOME
DETAILS

എ. ബാലറാം: ഉച്ചനീചത്വങ്ങള്‍ക്കെതിരേ പോരാടി വളര്‍ന്ന നേതാവ്

  
backup
May 06, 2018 | 2:11 AM

%e0%b4%8e-%e0%b4%ac%e0%b4%be%e0%b4%b2%e0%b4%b1%e0%b4%be%e0%b4%82-%e0%b4%89%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a8%e0%b5%80%e0%b4%9a%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3

 

കോഴിക്കോട്: തൊട്ടുകൂടായ്മയും ജന്മിത്തവും ശക്തമായിരുന്ന കാലത്ത് ഉച്ചനീചത്വങ്ങള്‍ക്കെതിരേ പോരാടി പൊതുപ്രവര്‍ത്തനരംഗത്തെത്തുകയും സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിര്‍വാഹക സമിതി അംഗമാവുകയും ചെയ്ത നേതാവായിരുന്നു എ. ബാലറാം.
കുന്നമംഗലത്തിനടുത്ത പതിമംഗലം സ്വദേശിയായ അദ്ദേഹം ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അദ്ദേഹം മൂന്ന് നിയമസഭ തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്നു.
ജാതി അവഗണനകള്‍ക്കെതിരേ പ്രാദേശിക കൂട്ടായ്മകള്‍ സംഘടിപ്പിച്ച് കുട്ടിക്കാലത്ത് തന്നെ ശ്രദ്ധേയനായി. 1963ല്‍ വയനാട് ജില്ലയിലെ ചുള്ളിയോട് ഗവ. വെല്‍ഫയര്‍ സ്‌കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച ബാലറാം അധ്യാപകര്‍ക്ക് സംഘടനാ സ്വാതന്ത്ര്യം ഇല്ലാത്ത കാലത്ത് പൊതുവേദിയില്‍ പ്രസംഗിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് ജോലി രാജിവയ്ക്കുകയായിരുന്നു. 1957ലെ വിമോചന സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ജയില്‍ വാസം അനുഭവിച്ചു. 1976ല്‍ കോഴിക്കോട് ഡി സി സി നിര്‍വാഹക സമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ഡി സി സി ജനറല്‍ സെക്രട്ടറി, കെ പി സി സി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
നിരവധി ഐ എന്‍ ടി യു സി യൂനിയനുകളുടെ ഭാരവാഹിയായിരുന്നു. 2000ല്‍ കുന്ദമംഗലം ഡിവിഷനില്‍ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1981ലും 1991ലും കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. 2011 ല്‍ ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ നിന്നും യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടി.
1990ല്‍ ജില്ലാ കൗണ്‍സില്‍ അംഗമായിരുന്നു. കുന്ദമംഗലം പഞ്ചായത്ത് അംഗമായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ആര്‍ ടി എ മെംബര്‍, എസ് സി, എസ് ടി വികസന കോര്‍പറേഷന്‍ അംഗം, ടെലിഫോണ്‍ അഡൈ്വസറി കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സഹപ്രവര്‍ത്തകരെല്ലാം ബാലാജി എന്നാണ് അദ്ദേഹത്തെ വിളിച്ചത്.
എ ബാലറാമിന്റെ നിര്യാണത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി, കെ പി സി സി പ്രസിഡന്റ് എം എം ഹസ്സന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വയലാര്‍ രവി, എം.കെ രാഘവന്‍ എം.പി, ടി. സിദ്ദീഖ് എന്നിവര്‍ അനുശോചിച്ചു. മുന്‍ ഡി സി സി പ്രസിഡന്റുമാരായ അഡ്വ. പി ശങ്കരന്‍, കെ സി അബു, മുന്‍ എം എല്‍ എ യു സി രാമന്‍, മുന്‍ മേയര്‍ സി ജെ റോബിന്‍, കെ പി ബാബു, കെ വി സുബ്രഹ്മണ്യന്‍, ഡി സി സി ഭാരവാഹികളായ എസ് കെ അബൂബക്കര്‍, കണ്ടിയില്‍ ഗംഗാധരന്‍, ബേപ്പൂര്‍ രാധാകൃഷ്ണന്‍, സുരേഷ് രാമനാട്ടുകര, വി സമീജ്, മുഹമ്മദ് റാസിക്ക്, സി വി അരവിന്ദന്‍, കെ എസ് യു ജില്ലാ പ്രസിഡന്റ് വി ടി നിഹാല്‍ തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഖ്‌ലാഖ് വധം: വിചാരണ മാറ്റണമെന്ന പ്രതികളുടെ അപേക്ഷ തള്ളി

National
  •  3 minutes ago
No Image

മെഡിക്കൽ പ്രവേശനം; ഭിന്നശേഷിസംവരണം ലഭിക്കാന്‍ കാല്‍ മുറിച്ചുമാറ്റി യുവാവ്

National
  •  6 minutes ago
No Image

കേന്ദ്രത്തിന്റെ ആവശ്യപ്രകാരം ജഡ്ജിയെ സ്ഥലംമാറ്റുന്നത് കൊളീജിയത്തിന്റെ സമഗ്രത ഇല്ലാതാക്കും: സുപ്രിംകോടതി ജഡ്ജി

National
  •  12 minutes ago
No Image

സ്വകാര്യ സ്‌കൂൾ ഫീസ് നിയന്ത്രിക്കാൻ നിയമം പാസാക്കി തമിഴ്‌നാട്; കൂടുതൽ തുക ഈടാക്കിയാൽ സ്‌കൂളിനെതിരേ കർശന നടപടി

National
  •  16 minutes ago
No Image

എസ്.ഐ.ആറിൽ അനാവശ്യ തിടുക്കം; മുസ്‌ലിംകളും ദരിദ്രരും ഒഴിവാക്കപ്പെടാൻ സാധ്യത: അമർത്യ സെൻ

National
  •  44 minutes ago
No Image

ഗസ്സയില്‍ തീകായാന്‍ വിറക് ശേഖരിക്കുന്ന കുട്ടികളെ കൊലപ്പെടുത്തി ഇസ്‌റാഈല്‍

International
  •  an hour ago
No Image

വെട്ടിച്ചിറ ടോള്‍ പ്ലാസയില്‍ 30 മുതല്‍ ടോള്‍ പിരിവ് ആരംഭിക്കുന്നു; മലപ്പുറം ജില്ലയിലെ ആദ്യ ടോള്‍ പ്ലാസ സജ്ജം

Kerala
  •  an hour ago
No Image

രക്തസാക്ഷി ഫണ്ട് വെട്ടിപ്പിലെ വെളിപ്പെടുത്തൽ; വി. കുഞ്ഞികൃഷ്ണൻ പുറത്തേക്ക്

Kerala
  •  an hour ago
No Image

എക്‌സ്‌റേ പരിശോധനയില്‍ കള്ളിവെളിച്ചത്തായി; സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് കടത്തിയ എംഡിഎംഎയുമായി യുവാവ് പിടിയില്‍

Kerala
  •  2 hours ago
No Image

ഇനി ട്രെയിനില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാം പേടി കൂടാതെ; 'റെയില്‍ മൈത്രി'യുമായി കേരള പൊലിസ്

Kerala
  •  2 hours ago