HOME
DETAILS

നട്ടുനനച്ച് വളര്‍ത്തിയവനെ ഇല്ലായ്മ ഇല്ലായ്മ ചെയ്താല്‍ തിരിച്ചടി നേരിടേണ്ടവരും; സണ്ണി ജോസഫിന്റെ മണ്ഡലത്തില്‍ സുധാകരന്‍ അനുകൂല പോസ്റ്ററുകള്‍; പോര് മുറുകുന്നു 

  
Web Desk
March 17, 2026 | 5:17 PM

pro sudhakaran supporters flex in peravoor

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനും കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കം മുറുകുന്നു. കണ്ണൂര്‍ സീറ്റില്‍ മത്സരിക്കാന്‍ സുധാകരന്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും നേതൃത്വം അതിന് വഴങ്ങിയിട്ടില്ല. ഇതിനിടെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പേരാവൂര്‍ മണ്ഡലത്തില്‍ നിറയെ സുധാകരന്‍ അനുകൂല ഫ്‌ളക്‌സുകള്‍ പ്രത്യക്ഷപ്പെട്ടു. 

കൊട്ടിയൂര്‍ ചുങ്കക്കുന്ന് മുതല്‍ അമ്പായത്തോട് വരെയുള്ള പ്രദേശങ്ങളില്‍ എട്ടോളം ഫ്‌ളക്‌സ് ബോര്‍ഡുകളാണ് സണ്ണി ജോസഫിന്റെ പ്രചരണ ബോര്‍ഡുകള്‍ക്ക് മുന്നിലായി സ്ഥാപിച്ചത്. 'നട്ടുനനച്ച് വളര്‍ത്തിയവനെ ഇല്ലായ്മ ചെയ്താല്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരും' ശ്രീ കെ സുധാകരന് അഭിവാദ്യങ്ങള്‍ എന്നിങ്ങനെയാണ് പോസ്റ്ററിലെ വാക്കുകള്‍. സമാനമായി കണ്ണൂര്‍ ഡിസിസി ഓഫീസിന് മുന്നിലും ഫ്‌ളക്‌സുകള്‍ ഉയര്‍ന്നിരുന്നു. 

അതേസമയം ബുധനാഴ്ച ഡൽഹിയിൽ മാധ്യമങ്ങളെ കാണുന്ന സുധാകരൻ തൻ്റെ നിലപാട് അറിയിക്കുമെന്നാണ് സൂചന.കണ്ണൂർ സീറ്റുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഒഴിവാക്കിയതിൽ സുധാകരന് കടുത്ത അമർഷമുണ്ട്. മാത്രമല്ല, പാർട്ടി നേതൃത്വം തനിക്ക് നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. അതേസമയം, ഇന്ന് 55 സ്ഥാനാർത്ഥികളുടെ പേരുകളടങ്ങുന്ന ആദ്യഘ‌ട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചിരുന്നു. ഇതിൽ കണ്ണൂർ മണ്ഡലം ഉൾപ്പെടുത്തിയിട്ടില്ല.

രമേശ് ചെന്നിത്തലയും മറ്റ് എം.പിമാരും ഇന്ന് സുധാകരനുമായി നേരിട്ട് ചർച്ച നടത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. അദ്ദേഹം തൻ്റെ വിയോജിപ്പ് നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. അതേസമയം, ബുധനാഴ്ച ചേരുന്ന കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി (CEC) യോഗത്തിന് മുന്നോടിയായോ ശേഷമോ സുധാകരൻ മാധ്യമങ്ങളോട് സംസാരിച്ചേക്കുമെന്നാണ് സൂചന.

കെ. സുധാകരനെ കൂടാതെ അടൂർ പ്രകാശും മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇവരുമായി ബന്ധപ്പെട്ട കണ്ണൂർ, കോന്നി സീറ്റുകളിൽ നിലവിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല എന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

tensions are rising between k. sudhakaran and congress over the kannur seat, while pro-sudhakaran flex have appeared across peravoor. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പിടിച്ചടക്കലുകള്‍...കൂട്ടക്കൊലകള്‍...1967ന് ശേഷമുള്ള ഏറ്റവും ക്രൂരമായ ചെയ്തികള്‍' വെസ്റ്റ് ബാങ്കില്‍ നടത്തുന്ന ഭീകരാക്രമണങ്ങള്‍ വെളിപെടുത്തി ഇസ്‌റാഈല്‍ സൈനിക മേധാവി

International
  •  2 days ago
No Image

സന്ദീപ് വാര്യരുടെ റോഡ് ഷോക്ക് നേരെയുണ്ടായ സംഘര്‍ഷം; കണ്ടാലറിയാവുന്ന യു.ഡി.എഫ്- സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  2 days ago
No Image

'അവര്‍ നമ്മളെ കൊന്നൊടുക്കാന്‍ രണ്ടാഴ്ച കൂടിയേ ബാക്കിയുള്ളൂ, അതിന് അനുവദിക്കില്ല; യു.എസ് ഇല്ലായിരുന്നെങ്കില്‍ അവര്‍ ഇതിനകം എല്ലാം ഇല്ലാതാക്കിയേനെ'  ഇറാനെതിരായ യുദ്ധത്തെ കുഞ്ഞുങ്ങള്‍ക്ക് മുന്നില്‍ ന്യായീകരിച്ച് ട്രംപ്

International
  •  2 days ago
No Image

കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തി ടി.കെ ഗോവിന്ദന്‍; സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി

Kerala
  •  2 days ago
No Image

കുടയെടുത്തോളൂ...സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

ഇന്നലെയും, ഇന്നും, നാളെയും സ്റ്റാലിനോടൊപ്പം; നിലപാട് വ്യക്തമാക്കി മുസ്‌ലിം ലീഗ് 

National
  •  2 days ago
No Image

10 വര്‍ഷം 30 വിദേശയാത്രകള്‍: മുഖ്യമന്ത്രി സന്ദര്‍ശിച്ചത് 17രാജ്യങ്ങള്‍, ചികിത്സയ്ക്കുള്‍പ്പെടെ വിദേശത്ത് ചെലവഴിച്ചത് 194 ദിവസം

Kerala
  •  2 days ago
No Image

തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ പരാജയം; ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം; കെ.കെ രമ

Kerala
  •  2 days ago
No Image

തമിഴ്‌നാട്ടില്‍ ടി.വി.കെ- എ.ഐ.എ.ഡി.എം.കെ സഖ്യം?; പിന്തുണ ആവശ്യപ്പെട്ട് വിജയ് കത്തയച്ചതായി റിപ്പോര്‍ട്ട്, പളനിസ്വാമി സന്നദ്ധ അറിയിച്ചതായും സൂചന

International
  •  2 days ago
No Image

ഹോര്‍മുസിന്റെ പരമാധികാരം ഇറാന്? മേഖലയില്‍ പൂര്‍ണ നിയന്ത്രണം പ്രഖ്യാപിച്ച് ഇറാന്‍; കപ്പലുകള്‍ക്ക് ഇമെയില്‍ അനുമതി നിര്‍ബന്ധം 

International
  •  2 days ago