HOME
DETAILS

തളരാത്ത മനസുമായി കാറോടിച്ച് ജയപാല്‍ ഡല്‍ഹിയില്‍

  
backup
May 06, 2018 | 2:30 AM

%e0%b4%a4%e0%b4%b3%e0%b4%b0%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%ae%e0%b4%a8%e0%b4%b8%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95%e0%b4%be%e0%b4%b1%e0%b5%8b%e0%b4%9f%e0%b4%bf


കോഴിക്കോട്: തളര്‍ന്ന ശരീരവും തളരാത്ത മനസുമായി കാര്‍ ഓടിച്ച് ഡല്‍ഹിയിലേക്ക് യാത്ര തിരിച്ച പ്രജിത്ത് ജയപാല്‍ രാജ്യതലസ്ഥാനത്ത് എത്തിച്ചേര്‍ന്നു. യാത്രയിലുടനീളം അംഗപരിമിതരുമായും വിവിധ കോര്‍പറേറ്റ് കമ്പനികളുമായും വിവിധ സംഘടനകളുമായും നേരില്‍ കാണുകയും ചര്‍ച്ചകള്‍ നടത്തുകയുമുണ്ടായി. 4,237 കിലോമീറ്ററുകള്‍ താണ്ടിയാണ് തലസ്ഥാനത്തെത്തിയത്.
ഡല്‍ഹിയിലെത്തിയ ശേഷം വികലാംഗ ക്ഷേമ, സാമൂഹ്യ ക്ഷേമകാര്യ സഹമന്ത്രി വിജയ് സാംപ്‌ളെ, കേന്ദ്ര മന്ത്രി താവര്‍ചന്ദ് ഗഹ്‌ലോട്ട് എന്നിവരെ സന്ദര്‍ശിച്ചു.
ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്റെയും മറ്റു മലയാളി സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ ഡല്‍ഹി കേരള ഹൗസില്‍ ഏര്‍പ്പെടുത്തിയ സ്വീകരണ യോഗത്തില്‍ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു.
ഡി.സി.സി ലാന്റ് കമ്മിഷണര്‍ സുബു റഹ്മാന്‍ ഐ.എ.എസ് പങ്കെടുത്തു. മെയ് രണ്ടിന് രാവിലെ 10ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഡല്‍ഹിയില്‍നിന്ന് തിരിച്ച് കോഴിക്കോട്ടേക്കുള്ള യാത്ര മെയ് നാലിന് ആരംഭിച്ചു. ലക്‌നൗ, ഗ്വാളിയോര്‍, നാഗ്പൂര്‍, ഹൈദരാബാദ്, ചെന്നൈ, രാമേശ്വരം, കന്യാകുമാരി, തിരുവനന്തപുരം, കൊച്ചി, കോയമ്പത്തൂര്‍ വഴി ജൂണ്‍ രണ്ടിന് കോഴിക്കോട്ട് എത്തിച്ചേരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും കോവിഡ് ആശങ്ക; ആന്ധ്രയില്‍ മൂന്ന് ആഴ്ചയ്ക്കിടെ നാല് മരണം, മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

National
  •  2 days ago
No Image

യു.എ.ഇയിൽ ഈ ആഴ്ച ചൂട് ഉയരും; ചിലയിടങ്ങളിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത

uae
  •  2 days ago
No Image

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെഎസ്ഇബി

Kerala
  •  2 days ago
No Image

സിഎന്‍ജി വില വീണ്ടും കൂട്ടി; കേരളത്തില്‍ കിലോയ്ക്ക് 101 രൂപയായി, വാഹന ഉടമകള്‍ പ്രതിസന്ധിയില്‍

Kerala
  •  2 days ago
No Image

കോഴിക്കോട് ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ വന്‍ ലഹരി വില്‍പ്പന: ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

Kerala
  •  2 days ago
No Image

ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത; സുപ്രിംകോടതി സ്വമേധയാ കേസെടുത്തു; നടപടി കേരള ഹൈക്കോടതിയിലെ ഹരജി ശ്രദ്ധയിൽപ്പെട്ടതോടെ

latest
  •  2 days ago
No Image

'വന്ദേമാതരം' തടഞ്ഞാൽ ശിക്ഷ; നിയമം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം ; വ്യാപക ദുരുപയോഗത്തിന് സാധ്യത

latest
  •  2 days ago
No Image

വിഴിഞ്ഞം തുറമുഖം സജീവം: ഓഗസ്റ്റ് 18 മുതല്‍ റോഡ് മാര്‍ഗമുള്ള ചരക്കുനീക്കം ആരംഭിക്കാന്‍ സാധ്യത, ദേശീയപാത അതോറിറ്റിയുടെ പച്ചക്കൊടി

Kerala
  •  2 days ago
No Image

നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് നീക്കി; ജന്തര്‍ മന്തറില്‍ സംഘര്‍ഷാവസ്ഥ

latest
  •  2 days ago
No Image

യു.എ.ഇയുടെ 100 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഗസ്സയിലേക്ക്

uae
  •  2 days ago