പറവൂരില്‍ ഓവര്‍ടേക്ക് ചെയ്‌തെത്തിയ കാര്‍ ബൈക്കിലിടിച്ച് അപകടം; കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ജീവനക്കാരന് ദാരുണാന്ത്യം
കൊച്ചി: പറവൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ജീവനക്കാരനായ യുവാവ് മരിച്ചു. അയ്യമ്പിള്ളി ആവോട്ടില്‍ ശിവന്റെയും പ്രീതിയുടെയും മകനായ ധീരജ് (22) ആണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. പറവൂരിലെ പ്രഭൂസ് തിയേറ്ററിന് സമീപത്തുവച്ചായിരുന്നു ദുരന്തം.
പറവൂര്‍ ഭാഗത്തുനിന്ന് ചെറായിയിലേക്ക് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ധീരജിനെ, എതിര്‍ദിശയില്‍ നിന്ന് മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ധീരജിനെ ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെയാണ് ജീവന്‍ നഷ്ടമായത്. സംസ്‌കാര ചടങ്ങുകള്‍ ഇന്ന് രാവിലെ 11 മണിക്ക് ചെറായി ശ്മശാനത്തില്‍ നടക്കും. ദുബായില്‍ ജോലി ചെയ്യുന്ന സൂരജ് ഏക സഹോദരനാണ്.
A 22-year-old Cochin Shipyard employee lost his life near Paravur when an subtly overtaking car crashed into his two-wheeler.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."