സിക്കിമില്‍ തുരങ്കത്തിനുള്ളില്‍ മണ്ണിടിച്ചില്‍, വാതകചോര്‍ച്ച: എട്ട് പേര്‍ മരിച്ചു, ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കുന്നു
ഗുവാഹത്തി: സിക്കിമില്‍ നിര്‍മാണത്തിലിരുന്ന തുരങ്കത്തിനുള്ളിലുണ്ടായ മണ്ണിടിച്ചിലില്‍ എട്ട് പേര്‍ മരിച്ചു. ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സൂചന.
എട്ട് മൃതദേഹങ്ങളാണ് കണ്ടെടുത്തത് 12 ലധികം പേരെ രക്ഷപ്പെടുത്തിയെങ്കിലും 18 ലധികം പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. തുരങ്കത്തിനുള്ളില്‍ ജോലിയെടുത്തുകൊണ്ടിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് മീഥെയ്ന്‍ വാതകം ചോര്‍ന്നുവെന്നതിനാല്‍ ഇത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുണ്ട്.
തെക്കന്‍ സിക്കിമിലെ സമര്‍ദുങ് തുരങ്കത്തിലാണ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.09 ഓടെ അപകടമുണ്ടായത്. തീസ്ത സ്റ്റേജ് VI ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന തുരങ്കമാണിത്.
ദേശീയ ദുരന്ത പ്രതികരണ സേന, സിക്കിം ദുരന്ത പ്രതികരണ സേന, പൊലിസ്, അഗ്‌നിരക്ഷാസേന തുടങ്ങിയവര്‍ സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്.
തുരങ്കത്തിന്റെ നിര്‍മാണക്കമ്പനിയായ പട്ടേല്‍ എന്‍ജിനീയറിങ്ങില്‍ നിന്നുള്ള മൂന്ന് ജീവനക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിനായി തുരങ്കത്തിനുള്ളില്‍ കടന്നെങ്കിലും ഇതില്‍ രണ്ടുപേരും ഉള്ളില്‍ക്കുടുങ്ങുകയായിരുന്നു. എന്‍.എച്ച്.പി.സിയുടെ 6 ജീവനക്കാരും തുരങ്കത്തിനുള്ളില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം.
തുരങ്കത്തിനുള്ളില്‍ മീഥെയ്‌നിന്റെ അളവ് വളരെ കൂടുതലാണെന്നും അതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് തുരങ്കത്തിനകത്തേക്ക് കടക്കാന്‍ കഴിയുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. തുരങ്കത്തിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ച രക്ഷിപ്രവര്‍ത്തകര്‍ക്ക് ശ്വാസതടസവും ബോധക്ഷയവും അനുഭവപ്പെട്ടു.
ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് വേറെ സംഘമെത്തിയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. നിലവില്‍ ഗ്യാസ് മാസ്‌കുകളും മറ്റ് സുരക്ഷാ ഉപകരങ്ങളും ധരിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്കായി തെരച്ചില്‍ നടത്തുന്നത്.
A major accident occurred inside a tunnel in Sikkim after a landslide triggered a gas leak, killing at least eight people. Several others remain trapped inside the tunnel as rescue teams continue intensive operations to reach those stranded. Authorities have launched emergency response measures, and efforts are underway to ensure the safety of workers and determine the cause of the incident. The tragedy has raised fresh concerns about safety standards at infrastructure project sites in the region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."