ദാഹജലത്തിലും മായം: ആരോഗ്യത്തിന് ഭീഷണിയെന്ന് അധികൃതര്‍
ഈരാററുപേട്ട: ശുദ്ധജല ദൗര്‍ലഭ്യം ജില്ലയില്‍ രൂക്ഷമായി അനുഭവപ്പെടുമ്പോള്‍ ഗുണനിലവാരമില്ലാത്ത കുപ്പിവെള്ളം വിപണിയിലെത്തുന്നതായി പരാതി. ഇത്തരം കുപ്പിവെള്ളം ആരോഗ്യത്തിന് ഗുരുതര ഭീഷണിയുയര്‍ത്തുന്നതായും ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. സംസ്ഥാനത്തെ വരള്‍ച്ചയും കുടിവെള്ളക്ഷാമവും മുന്‍കൂട്ടി മനസിലാക്കിയ കുപ്പിവെള്ള കമ്പനികള്‍ അവരുടെ ഉല്‍പാദനം മുന്നു മുതല്‍ അഞ്ച് ഇരട്ടിവരെ വര്‍ധിപ്പിച്ചിട്ടുണ്ട്.
മുന്‍ കാലങ്ങളെ അപേക്ഷിച്ച് ബ്രാന്‍ഡഡ് കമ്പനികള്‍ക്ക് പുറമെ ഇതുവരെ ഇല്ലാതിരുന്ന പേരുകളിലും കുപ്പിവെള്ളം സുലഭമായി വിപണിയിലുണ്ട്. ഇതിനു പുറമെയാണ് ആക്രി കടകളില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട ഒരു ലിറ്ററിന്റെ മാത്രം കുപ്പികള്‍ മൊത്തമായി ശേഖരിച്ച് വെള്ളം നിറച്ച് വിപണിയിലെത്തിക്കുന്നത്.
പാക്ക് ചെയ്ത തിയ്യതി, വെള്ളം ശുദ്ധീകരിച്ചതിന്റെ അനുപാദം, ബാച്ച് നമ്പര്‍, എക്‌സ്പയറി ഡെയിറ്റ് എന്നിവ പ്രദര്‍ശിപ്പിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ടെങ്കിലും പകുതിയിലധികം കുപ്പികളിലും ഇവ പാലിക്കുന്നില്ല.
അംഗീകൃത വന്‍കിട കമ്പനികള്‍ വിപണിയിലെത്തിക്കുന്ന കുപ്പി വെള്ളത്തിന് പോലും ഗുണനിലവാരം ഇല്ലെന്നാണ് ബാബാ ആണവ ഗവേഷണ കേന്ദ്രത്തിന്റെതടക്കമുള്ള പരിശോധന ഏജന്‍സികളുടെ കണ്ടെത്തല്‍. പല ബ്രാന്‍ഡുകളിലും കാന്‍സറിന് കാരണമായേക്കാവുന്ന അമിത സാന്ദ്രത സ്ഥിരീകരിച്ചിട്ടുണ്ട്.
ഒരു ലിറ്റര്‍ കുടിക്കുന്ന വെള്ളത്തില്‍ പരമാവധി 10 മൈക്രോഗ്രാം ബ്രോമേറ്റാണ് ലോകാരോഗ്യ സംഘടന അനുവദിച്ചിട്ടുള്ളത്. എന്നാല്‍ നിലവില്‍ കണ്ടെത്തിയവയില്‍ 30മുതല്‍ 45 ശതമാനം വരെ മൈക്രോഗ്രാം ബ്രോമൈറ്റാണ് കണ്ടെത്തിയത്. 11തരം മിനറല്‍സ് കുപ്പി വെള്ളത്തില്‍ ഉണ്ടായിരിക്കണമെന്നാണ് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്നത്. അതിനാലാണ് കുപ്പിവെള്ളത്തിന് മിനറല്‍ വാട്ടര്‍ എന്ന പേര് ലഭിച്ചത്.
അയേണ്‍, കോപ്പര്‍, കാല്‍സ്യം, സോഡിയം , ക്ലോറിന്‍, മഗ്‌നീഷ്യം, ക്രോമിയം, മാംഗനീസ്, സെലീനിയം, ഫല്‍ഓറിന്‍, ബോറോണ്‍ എന്നിവയാണ് നിയമ പ്രകാരം നിശ്ചിത അളവില്‍ ഓരോ വെള്ളക്കുപ്പിയിലും ഉണ്ടാവേണ്ടത്.
പക്ഷെ പലതിലും ഇവയില്‍ പകുതി പോലും ഇല്ലെന്ന് മാത്രമല്ല, ഉള്ളവ തന്നെ അനുവദിക്കപ്പെട്ട അളവിലും വിഭിന്നമാണ്. ഇവ നേരാം വണ്ണം പരിശോധിക്കാനുള്ള ലാബോറട്ടറികള്‍ അപൂര്‍വമായതും ഇത്തരത്തിലുള്ള കുപ്പിവെള്ളക്കാര്‍ക്കു തുണയാവുന്നുണ്ട്. മഗ്‌നീഷ്യം അമിതമായാല്‍ പേശീ ബലക്ഷയം, ശ്വാസം മുട്ടല്‍, ഹൃദയ മിടിപ്പ് ക്രമം തെററല്‍ എന്നിവയും കാല്‍സ്യം അധികമായാല്‍ മലബന്ധം,ഛര്‍ദ്ദി,വായു ക്ഷോഭം, വൃക്കയുടെ പ്രവര്‍ത്തനം താളം തെറ്റല്‍ വരെ ഉണ്ടാവാന്‍ കാരണമാവുമെന്ന് വിദഗ്ദര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."