HOME
DETAILS

തെന്മലയില്‍ ഉരുള്‍പൊട്ടല്‍: പാറഖനനം വര്‍ധിച്ചതാണ് കാരണമെന്ന് വിദഗ്ധര്‍

  
backup
May 06 2018 | 05:05 AM

%e0%b4%a4%e0%b5%86%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%89%e0%b4%b0%e0%b5%81%e0%b4%b3%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f


കൊല്ലങ്കോട്: തെന്മലയില്‍ ഉരുള്‍പൊട്ടലിന് കാരണം പാറഖനനം വര്‍ധിച്ചതാണെന്ന് വിദഗ്ധര്‍. തെന്മലയോരത്തെഎലവഞ്ചേരി മുതല്‍ മുതലമടവരേയുള്ള 21 കിലോമാറ്റര്‍ ദൈര്‍ഘ്യത്തിലുള്ള പ്രദേശങ്ങളിലാണ് അനധികൃത പാറഖനനം നടക്കുന്നത്. പാറഖനനത്തിനെതിരെ കര്‍ശ്ശനമായ വിലക്കുകള്‍ ഉണ്ടെങ്കിലും ഇവ മറികടന്നാണ് ക്വാറികളും ക്രഷറുകളും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ തെന്മലയില്‍ നാല്തവണയിലധികമായി പാറഅടര്‍ന്ന് ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുണ്ട്. തെന്മലയുടെ ഉയര്‍ന്നപ്രദേശങ്ങളില്‍ നിന്നുമാണ് പാറകള്‍ അടരുന്നത്. അത്യുഗ്രമായ ശബ്ദത്തോടെ ക്വാറികളില്‍നിന്നും സ്‌ഫോടനങ്ങള്‍ നടത്തുന്നതിനാല്‍ ഇവമൂലമുണ്ടാകുന്ന പ്രകമ്പനങ്ങളാണ് പാറകെട്ടുകള്‍ ഉരുള്‍പൊട്ടലിലൂടെ നിലംപതിക്കുവാന്‍ കാരണമെന്ന് അടിവാരപ്രദേശത്തുള്ളവരുംപറയുന്നു. പുലര്‍ച്ചെ സമയങ്ങളിലാണ് ജലാറ്റിന്‍ സ്റ്റിക്കുകളും ഡിറ്റനേറ്ററുകളും വ്യാപകമായി ഉപയോഗിച്ച് പാറപൊട്ടിക്കുന്നത്. ഇരുപതിലധികം പാറകൂട്ടങ്ങളെ ഒരേ സമത്ത് പൊട്ടിച്ച് തകര്‍ക്കുന്ന ശബ്ദം അതിഭയങ്കരമാണെന്ന് തെന്മലഅടിവാര പ്രദേശത്തുള്ളവര്‍ പറയുന്നു. അനധികൃതമായി ഇത്തരം ഉഗ്രശബ്ദത്തില്‍ പാറകള്‍പൊട്ടിച്ചെടുക്കുമ്പോള്‍ ഇതിനെതിരെയുള്ള ശബ്ദങ്ങളെ ഭീഷണിപെടുത്തി ഒതുക്കുന്ന അവസ്ഥയാണ് എലവഞ്ചേരിമുതല്‍ മുതലമടവരേയുള്ള പ്രദേശങ്ങളില്‍ ഉണ്ടാകുന്നത്.
മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി പഞ്ചായത്തുകളില്‍മാത്രം 62 ക്വാറികളാണ് നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
റവന്യു അധികൃതര്‍ അനുവാദം നല്‍കാത്തവയാണ് ഇവയെല്ലാം. നിര്‍മ്മാണ മേഖല സ്തംഭിക്കുമെന്നതിനാലാണ് രാഷ്ട്രീയപാര്‍ട്ടികളുടെ സമ്മര്‍ദത്തില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുവന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അനധികൃത ക്വാറികള്‍ക്കുപുറമെ അനധികൃത മണ്ണ് ഖനനവും ഇത്തരം പ്രദേശങ്ങളില്‍ വ്യാപകമായതിനാല്‍ ക്വാറികള്‍ക്കെതിരെയും മണ്ണ് ഖനനങ്ങള്‍ക്കെതിരേയും കര്‍ശ്ശനമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ തെന്മലയില്‍ ഊരുള്‍പൊട്ടല്‍ വീണ്ടും ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്ന പരിസ്ഥിതി സംഘടനകള്‍ മുന്നറിയിപ്പുനല്‍കുന്നു.
റവന്യൂ, തദ്ദേശ സ്ഥാപനം, ജിയോളജി എന്നീ വകുപ്പുകള്‍ക്ക് മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി പ്രദേശങ്ങളിലെ അനധികൃത ക്വാറികളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടിയെടുക്കാതിരിക്കുന്നത് വന്‍തോതിലുള്ള പാരിസ്ഥിതിക ആഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നതിനാല്‍ അടിയന്തിരമായി പാറഖനനങ്ങള്‍ക്കെതിരേയും മണ്ണ്ഖനനത്തനെതിരേയും നടപടിശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  22 minutes ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  44 minutes ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  an hour ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  2 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  2 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  2 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  2 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  3 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  3 hours ago