രണ്ട് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശികള്‍ പിടിയില്‍
കുറ്റിപ്പുറം:രണ്ട് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശികള്‍ പിടിയില്‍. മുര്‍ഷിദാബാദ് സ്വദേശി സൊറാബ് ഷേഖ് (30), നൂര്‍ ഹുസൈന് എന്നിവരെയാണ് കുറ്റിപ്പുറം എക്സൈസ് പിടികൂടിയത്. വര്‍ഷങ്ങളായി തുണിക്കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം ചെയ്തു വരികയായിരുന്നു സൊറാബ് ഷേഖ് .
മാസങ്ങള്‍ക്കു മുന്‍പും ഒരു കിലോ കഞ്ചാവുമായി സൊറാബ് ഷേഖിനെ കോഴിക്കോട് എക്സൈസുകാര് പിടി കൂടിയിരുന്നു. ഒഡീഷയില്‍ നിന്നുമാണ് കൂടുതലായും കഞ്ചാവ് എത്തിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും എടയൂര്‍ അത്തിപ്പറ്റയില്‍ കഞ്ചാവ് വില്പന നടത്തുകയായിരുന്ന നൂര്‍ ഹുസൈനെ 250 ഗ്രാം കഞ്ചാവും മോട്ടോര്‍ ബൈക്കും സഹിതം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടണ്ട്.
വിശദമായ ചോദ്യം ചെയ്യലില്‍ കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘങ്ങളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെണ്ടന്നും സംഘത്തിലെ കൂടുതല്‍ പേരെ ഉടന്‍ പിടികൂടാന്‍ സാധിക്കുമെന്നും കുറ്റിപ്പുറം എക്സൈസ് ഇന്‍സ്പെക്ടര്‍ രാജേഷ് ജോണ്‍ അറിയിച്ചു.
പ്രിവന്റീവ് ഓഫിസര്‍ രാജേഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ പി. ലതീഷ് സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ഷിബു ശങ്കര്‍, ഹംസ, സജിത്ത് ഡ്രൈവര്‍ ശിവകുമാര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ വടകര എന്‍ ഡി പി എസ് കോടതിയില്‍ ഹാജരാക്കി പ്രതികളെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."