ഡി.ആര്.എസ് വിവാദം: ഐ.സി.സി നടപടിയെടുക്കാത്തത് അത്ഭുതപ്പെടുത്തി- ഡുപ്ലെസിസ്
വെല്ലിങ്ടന്‍: ഇന്ത്യയും ആസ്ത്രേലിയയും തമ്മിലുള്ള ഡി.ആര്.എസ് വിവാദത്തില്‍ ഐ.സി.സി നടപടി എടുക്കാത്തതു അത്ഭുതപ്പെടുത്തിയതായി ദക്ഷിണാഫ്രിക്കന്‍ നായകന് ഫാഫ് ഡുപ്ലെസിസ്. ആസ്ത്രേലിയക്കെതിരായ മത്സരത്തിനിടെ താന്‍ പന്തില്‍ കൃതിമം കാണിച്ചു എന്ന ആരോപണം ഉയര്‍ന്നപ്പോള്‍ തനിക്കെതിരേ കടുത്ത നടപടിയെടുത്ത ഐ.സി.സിയാണു ഇക്കാര്യത്തില്‍ ഇടപെടാത്തതെന്നും ഡുപ്ലെസിസ് തുറന്നടിച്ചു. വിഷയത്തില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്കെതിരെയും ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിനെതിരെയും യാതൊരു നടപടിയുമെടുത്തിട്ടില്ല. അന്നു തനിക്കെതിരേ വിവാദമുണ്ടായപ്പോള്‍ ഓസീസ് മാധ്യമങ്ങള്‍ വേട്ടയാടിയതായും ഡുപ്ലെസിസ് വ്യക്തമാക്കി. ഇപ്പോഴുള്ള ഡി.ആര്.എസ് വിഷയത്തില്‍ ഓസീസ് മാധ്യമങ്ങളുടെ നിലപാടെന്താണെന്നറിയാന് കൗതുകമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ നവംബറില്‍ ആസ്ത്രേലിയ- ദക്ഷിണാഫ്രിക്ക ടെസ്റ്റിനിടെ പന്തില്‍ മിന്റ് ഉപയോഗിച്ച് ഡുപ്ലെസിസ് കൃത്രിമം കാണിച്ചതായി ആരോപിച്ചു ഒരു ഓസീസ് ടെലിവിഷന്‍ ചാനല്‍ പുറത്ത വിട്ട ദൃശ്യങ്ങളാണു വിവാദമായതും താരത്തിനു വിനയായതും. മത്സര ഫീസിന്റെ 100 ശതമാനം തുക പിഴയായി നല്‍കാനായിരുന്നു ഐ.സി.സി ശിക്ഷ വിധിച്ചത്. ഇതിനെതിരേ ഡുപ്ലെസിസ് അപ്പീല്‍ നല്‍കിയെങ്കിലും പരാജയപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."