HOME
DETAILS
MAL
ബി.ജെ.പി സഖ്യം വിടേണ്ട സാഹചര്യമില്ല; ഞങ്ങള്‍ക്ക് സ്വന്തമായി വോട്ടുണ്ട്: തുഷാര്‍ വെള്ളാപ്പള്ളി
backup
May 06 2018 | 10:05 AM
ചെങ്ങന്നൂര്‍: നിലവില്‍ ബി.ജെ.പി സഖ്യം വിടേണ്ട സാഹചര്യമില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. സഖ്യത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നാണ് കരുതുന്നത്. ചെങ്ങന്നൂരിലെ കണ്‍വന്‍ഷന്‍ പങ്കെടുക്കാത്തത് തങ്ങളുടെ പ്രതിഷേധം അറിയിക്കാനാണ്. ഈ തീരുമാനം പാര്‍ട്ടിയുടേതാണെന്നും തുഷാര്‍ വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
ഞങ്ങള്‍ക്ക് സ്വന്തമായി വോട്ടുകളുണ്ട്. അതിനാല്‍ എല്ലാകാലത്തും പാര്‍ട്ടികള്‍ക്ക് ഞങ്ങളെ വേണ്ടിവരുന്നു. അതിനാല്‍ തന്നെയാണ് സി.പി.എം, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ബി.ഡി.ജെ.എസിനെ ക്ഷണിക്കുന്നത്. എന്നാല്‍, ഈ ക്ഷണം സ്വാഗതാര്‍ഹമാണ്. ഇക്കാര്യങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."