HOME
DETAILS
MAL
ചെമ്പ് തകിടുകളും ആള്‍രൂപവും ശൂലവും കുപ്പിയിലാക്കി സുധീരന്റെ വീട്ടില്‍; ഇത് ഒന്‍പതാം തവണ
backup
May 06 2018 | 11:05 AM
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്റെ വീട്ടില്‍ കണ്ണ്, കൈകള്‍, കാലുകള്‍, ആള്‍രൂപം, ശൂലങ്ങള്‍, ലിഖിതമുള്ള ചെമ്പ് തകിടുകള്‍, വെള്ളക്കല്ലുകള്‍ എന്നിവ കുപ്പിയില്‍ നിറച്ചനിലയില്‍.
വീടിനോടു ചേര്‍ന്നുള്ള ഗാര്‍ഡനിലെ ഒരു വാഴച്ചുവട്ടില്നിന്നാണ് ഇവ ലഭിച്ചതെന്ന് സുധീരന് അറിയിച്ചു. ഒമ്പതാം തവണയാണ് ഇതുപോലെ വസ്തുക്കള്‍ കണ്ടെത്തുന്നത്.
വസ്തുക്കളെല്ലാം മെഡിക്കല്‍ കോളജ് പൊലിസിനെ ഏല്‍പ്പിച്ചിരിക്കുകയാണ്.
നേരത്തെയുള്ളതുപോലെതന്നെ ഇതെല്ലാം ഒരു പാഴ്വേലയായിട്ടാണ് ഇപ്പോഴും കാണുന്നതെന്നും തുടര്‍ച്ചയായി വന്നതുകൊണ്ടാണ് ഇത്തവണ ഇത് എല്ലാവരെയും അറിയിക്കണമെന്ന് തോന്നിയതെന്നും സുധീരന് പറഞ്ഞു.
പരിഷ്കൃത കാലത്തും ഇത്തരം വേലത്തരങ്ങളുമായി ഇറങ്ങിത്തിരിക്കുന്നവരെ കുറിച്ച് സഹതാപമുണ്ടെന്നു അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."