ഹോട്ടലുകളില്‍ തീവില
ശ്രീകണ്ഠപുരം: ഹോട്ടല്‍ ഭക്ഷണത്തിന്റെ വിലകുത്തനെ കൂട്ടിയത് തുച്ഛവരുമാനക്കാരുടെ കൈപൊള്ളിക്കുന്നു. പാചകവാതകം, അരി എന്നിവയുടെ വിലക്കയറ്റമാണ് ഹോട്ടല്‍ ഭക്ഷണത്തിനും വിലകൂട്ടാനിടയാക്കിയത്.
35 രൂപയുടെ ഊണിന് നാല്പതു രൂപയാണ് ഈടാക്കുന്നത്. എണ്ണക്കടികള്‍ക്ക് എട്ടില്‍ നിന്നു ഒന്‍പതു രൂപയാക്കി ഉയര്‍ത്തി. പാല്‍വില വര്‍ധനവിനെ തുടര്‍ന്ന് ചായക്ക് ചിലയിടങ്ങളില്‍ ഒന്‍പതു രൂപയാക്കി.
ഹോട്ടല്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് വിലകൂട്ടിയത് ചെറുകിട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തുച്ഛവരുമാനത്തിന് ജോലി ചെയ്യുന്നവര്‍ ഭൂരിഭാഗമാളുകളും ഹോട്ടല്‍ ഭക്ഷണം ഒഴിവാക്കി വീടുകളില്‍ നിന്നു ഭക്ഷണം കൊണ്ടുവരാന്‍ തുടങ്ങി.
ഇതു കാരണം സ്ത്രീതൊഴിലാളികളാണ് ദുരിതമനുഭവിക്കുന്നത്. എന്നാല്‍ അരിയുടെയും പാചകവാതകത്തിന്റെയും വില വര്‍ധനവുകാരണം ഹോട്ടല്‍ വ്യവസായം പ്രതിസന്ധിയിലാണെന്നാണ് ഹോട്ടല്‍ ഉടമകളുടെ നിലപാട്.
വില വര്‍ധനവില്‍ പ്രതിഷേധിച്ചു ഡി.വൈ.എഫ്.ഐ രംഗത്തു വന്നിട്ടുണ്ട്. എന്നാല്‍ വര്‍ധനവില്‍ നിന്നു പിന്നോട്ടില്ലെന്നാണ് ഹോട്ടല്‍ ഉടമകള്‍ വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."