HOME
DETAILS
MAL
അര്‍ണബ് ഗോസാമിക്കെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി
backup
May 06 2018 | 18:05 PM
മുംബൈ: റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ ചീഫ് അര്‍ണബ് ഗോസാമക്കെതിരേ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി. ഇന്റീരിയര്‍ ഡിസൈനറായ അന്വായി നായികിന്റെയും അദ്ദേഹത്തന്റെ മാതാവിന്റെയും ആത്മഹത്യയെ തുടര്‍ന്നാണ് കുറ്റം ചുമത്തിയത്.
ഗോസാമിയെ കൂടാതെ ഫിറോസ് ഷൈഖ്, നീതീഷ് സര്‍ദ എന്നവര്ക്കെതിരേയും അലിബാഗ് പൊലിസാണ് കുറ്റം ചുമത്തിയത്. കിട്ടാനുള്ള പണം അര്‍ണബ് ഗോസാമി നല്‍കാത്തതിനെ തുടര്‍ന്നാണ് മരിക്കുന്നതെന്ന് അന്വായി നായിക് ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരുന്നു. അന്വായി നായികിനെയും മാതാവിനെയും ശനിയാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. റിപ്പബ്ലിക്ക് ടിവി പണം നല്‍കാത്തതിനെ തുടര്‍ന്നാണ് അദ്ദേഹം മരിച്ചതെന്ന് ഭാര്യ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."