കിണറുകള്‍ വറ്റി; ക്വാറിക്കെതിരേ സമീപവാസികളുടെ പ്രതിഷേധം
പാനൂര്‍: സ്വകാര്യ വ്യക്തിയുടെ കരിങ്കല്‍ ക്വാറി ഖനനം കാരണം സമീപവാസികളുടെ കിണറുകള്‍ വറ്റിയ സംഭവത്തില്‍ പ്രതിഷേധം ശക്തമായി. ക്വാറികളിലെ ഖനനം മൂലം പരിസര പ്രദേശങ്ങളിലെ വെള്ളം വറ്റുന്നത് ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് ആരോപണമുയര്‍ന്നതോടെ ജനകീയവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്വാറിയിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് ക്വാറി പരിസരത്ത് പൊലിസ് തടഞ്ഞു. തുടര്‍ന്ന് കൊളവല്ലൂര്‍ എസ്.ഐ, കരിങ്കല്‍ ക്വാറി മാനേജര്‍ സുഷോഭ് എന്നിവര്‍ ജനകീയവേദി നേതാക്കളുമായി ചര്‍ച്ച നടത്തി. ജിയോളജിസ്റ്റ് സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തുന്നതുവരെ ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു. കുന്നോത്തുപറമ്പ് പഞ്ചായത്തിലെ ചേരിക്കല്‍ സി.ജി ജോര്‍ജിന്റെ ഉടമസ്ഥതിയലുള്ളതാണ് ക്വാറി. 400 അടിയോളം താഴ്ചയില്‍ ഖനനം തുടര്‍ന്നതോടെ പരിസര വാസികളുടെ കിണറുകളില്‍ ജലക്ഷാമം നേരിടുകയായിരുന്നു.
മാര്‍ച്ച് സെക്രട്ടറി ഇ മനീഷ് ഉദ്ഘാടനം ചെയ്തു. പി വിജയന്‍ അധ്യക്ഷനായി. കെ.പി ചാത്തുക്കുട്ടി, എടച്ചോളി ഗോവിന്ദന്‍ , സി.കെ ലിജില്‍, രജീഷ് ഓണാറമ്പന്‍, കെ.സി അനീഷ്‌കുമാര്‍, നിഷാഹരി, വിമല തുച്ചത്ത്, മഹിജ കാരക്കാട്ട് സംസാരിച്ചു. ആക്ഷന്‍ കമ്മിറ്റി യോഗത്തില്‍ ഭാരവാഹികളായി കെ.സി അനില്‍കുമാര്‍ (ചെയര്‍മാന്‍), സി.കെ രജീഷ് (കണ്‍വീനര്‍), പി.പി അജയന്‍ (ട്രഷറര്‍) തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."