സമസ്ത ബഹ്‌റൈന്‍ സൗജന്യ ഉംറക്ക് അപേക്ഷ ക്ഷണിച്ചു
മനാമ: സമസ്ത ബഹ്‌റൈന്‍ ഘടകത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗുദൈബിയ ഏരിയാ കമ്മറ്റി, ബഹ്‌റൈനിലെ നിര്‍ധനരായ പ്രവാസികള്‍ക്കായി സൗജന്യ ഉംറ സര്‍വീസ് സംഘടിപ്പിക്കുന്നു. വിശുദ്ധ റമദാന്‍ അവസാന വാരം പുറപ്പെടുന്ന ഉംറ യാത്രയില്‍ പങ്കെടുക്കാന്‍ അര്‍ഹരായവര്‍ മെയ് 7നു മുന്‍പ് അപേക്ഷ നല്‍കണം.
ബഹ്‌റൈനിലെത്തിയിട്ട് ജീവിതത്തില്‍ ഒരിക്കല്‍ പോലും ഉംറ ചെയ്യാന്‍ കഴിയാത്ത 5 വര്‍ഷം പൂര്‍ത്തിയാക്കിയ പ്രവാസികള്‍ക്കാണ് അവസരം. പുണ്യമാസം പുണ്യഭൂമിയില്‍ എന്ന ശീര്‍ഷകത്തിലാണ് റമദാനിലെ ഉംറയാത്ര. മെയ് 23ന് മനാമയില്‍ നിന്നും സംഘം യാത്രതിരിക്കും.
സമസ്ത ബഹ്‌റൈന്‍ ഗുദൈബിയ ഏരിയ കമ്മിറ്റി വര്‍ഷം തോറും സംഘടിപ്പിച്ചുവരുന്ന അല്‍ഹുദ മദ്‌റസ വാര്‍ഷിക മതപ്രഭാഷക പരമ്പരയോടനുബന്ധിച്ചാണ് നിര്‍ധനരായ പ്രവാസികള്‍ക്കായി വര്‍ഷം തോറും സൗജന്യ ഉംറ സര്‍വീസ് പദ്ധതി ആരംഭിച്ചത്. സമസ്തയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരാണ് നിര്‍ധനരായ പ്രവാസികളുടെ ഉംറയുടെ ചെലവുകളും സ്‌പോണ്‍സര്‍ ചെയ്യുന്നത്.
സൗജന്യ ഉംറ യാത്രയ്ക്ക് അര്‍ഹരായവരും യാത്ര സ്‌പോണ്‍സര്‍ ചെയ്യാനുദ്ദേശിക്കുന്നവരും മെയ് 7നു മുന്‍പ് കമ്മറ്റിയുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 00973 34321534, 33257944.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."