വരള്‍ച്ചയും കാര്‍ഷിക പ്രതിസന്ധിയും; കര്‍ഷകര്‍ക്ക് ഭീഷണിയായി ജപ്തി
ഇരുളം: വിളവെടുപ്പ് സീസണിലും കുടിയേറ്റ മേഖലയിലെ കര്‍ഷകര്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു കരകയറാന്‍ കഴിയാതെ ദുരിതമനുഭവിക്കുമ്പോള്‍ ഇരുട്ടടിയുമായി ബാങ്കുകളും. വായ്പ തിരിച്ചടവിന്റെ പേരിലാണ് ബാങ്കുകള്‍ കര്‍ഷകരെ പീഡിപ്പിക്കുന്നത്. ഇത് കുടിയേറ്റ കര്‍ഷകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
കടാശ്വാസ പദ്ധതിയിലും മറ്റും ആനുകൂല്യത്തിനായി അപേക്ഷ നല്‍കിയെങ്കിലും യാതൊരു പ്രയോജനവമുണ്ടായില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഭൂരിഭാഗം കര്‍ഷകരുടെയും നാണ്യവിളകളായ കുരുമുളക്, കാപ്പി, ഏലം തുടങ്ങിയവയുടെ ഉല്‍പാദനം കുറഞ്ഞതും വിലയിടിവും കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സാമ്പത്തിക വര്‍ഷം അവസാനിക്കാറായതോടെ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും വായ്പ കുടിശിക തിരിച്ചുപിടിക്കുന്നതിനായി അദാലത്തുകളും മറ്റും ആരംഭിച്ചതോടെ വായ്പ തിരിച്ചടവിന്റെ പലിശ പോലും അടയ്ക്കാന്‍ കഴിയാതെ കര്‍ഷകര്‍ വലയുകയാണ്.
മുന്‍വര്‍ഷങ്ങളിലുണ്ടായ കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ കാര്‍ഷിക വിളകളെല്ലാം ഉണങ്ങി നശിക്കുകയും ചെയ്തതോടെ പുനര്‍കൃഷിക്കായി ബാങ്കുകളില്‍ നിന്നും മറ്റ് ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്ത് കൃഷി ആരംഭിച്ചെങ്കിലും കാലാവസ്ഥ വ്യതിയാനവും കീടബാധയും കൃഷികള്‍ പൂര്‍ണമായും കരിഞ്ഞുണങ്ങാന്‍ കാരണമായി. ഇതോടെ കര്‍ഷകര്‍ വീണ്ടും പ്രതിസന്ധിയിലായ അവസ്ഥയാണ്. ഇഞ്ചിയുടെ വിലയിടിവും കര്‍ഷകര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബാങ്കുകള്‍ വായ്പ തിരിച്ചടവിന് സാവകാശം നല്‍കണമെന്നാണ് കര്‍ഷകര്‍ പറയുന്നത്. സാമ്പത്തിക പ്രതിസന്ധിയിലായ കര്‍ഷകരുടെ വായ്പകള്‍ക്ക് തിരിച്ചടവിന് സാവകാശം നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. എന്നാല്‍ ഇക്കാര്യത്തിലും നടപടി സ്വീകരിക്കാന്‍ ആരും തയാറാകുന്നില്ലെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."