HOME
DETAILS
MAL
സ്കൂള്‍ വാര്‍ഷികത്തിന് ചക്കപ്പായസം വിളമ്പി കുടുംബശ്രീ
backup
March 13 2017 | 00:03 AM
അരീക്കോട്: ചക്ക സ്മൂത്തി, പായസം, ഉപ്പേരി, ബോണ്ടണ്ട, പുഴുങ്ങിയത്, ചക്ക വറുത്തത് അങ്ങനെ ഇരുപതോളം ഇനം ചക്ക വിഭവങ്ങളാണ് ഇന്നലെ കിഴുപറമ്പ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വാര്‍ഷികത്തിന്റെ ഭാഗമായി തയാറാക്കിയത്. 31ന് നടക്കുന്ന സ്കൂളിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തില്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും ചേര്‍ന്ന് 'രുചിക്കൂട്ട് ' പരിപാടി സംഘടിപ്പിച്ചത്. തുടര്‍ന്നു നടന്ന എഴുത്തുകാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും സംഗമത്തില്‍ വി.പി ശിഹാബുദ്ദീന്, കെ.എ നാസര്‍, പാറമ്മല്‍ അഹ്മദ്കുട്ടി, എന്‍.എ.കെ രശ്മി, എം. ദീപ, പി.ടി ഉമ, എം.ആര് പുരുഷോത്തമ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."