ഡോ.ഷഹനയുടെ ആത്മഹത്യ; ഡോ.റുവൈസിന് തുടര്‍പഠനത്തിന് അനുമതി
തിരുവനന്തപുരം: ഡോ.ഷഹനയുടെ മരണത്തില്‍ അറസ്റ്റിലായ പ്രതി ഡോ.റുവൈസിന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തുടര്‍ പഠനത്തിന് അനുമതി. ക്ലാസില്‍ പങ്കെടുക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. അച്ചടക്ക നടപടി കോടതി ശരിവെച്ചാല്‍ ഹാജര്‍ സാധുവായി കണക്കാക്കില്ല. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ഇടക്കാല ഉത്തരവിറക്കിയത്. അച്ചടക്ക നടപടി റദ്ദാക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയിലാണ് നടപടി.
ഷഹനയുമായുള്ള വിവാഹത്തില്‍ നിന്ന് അവസാന നിമിഷമാണ് ഡോ. റുവൈസ് പിന്മാറിയത്. ബന്ധത്തില്‍ നിന്നും പിന്മാറിയതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്ന് കാണിച്ചാണ് ഡോ. ഷഹന ഡോ. റുവൈസിന് വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു.
ഷഹന ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് അറിഞ്ഞിട്ടും റുവൈസ് തടയാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല. സന്ദേശം എത്തിയതിന് പിന്നാലെ റുവൈസ് ഷഹനയുടെ നമ്പര്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇത് ഷഹനയുടെ മനോനില കൂടുതല്‍ തകര്‍ക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."