'രാജ്യരക്ഷക്ക് മതേതര ശക്തികള്‍ ഒന്നിക്കണം'
പനമരം: രാജ്യത്ത് കലാപമുണ്ടാക്കാന്‍ വര്‍ഗീയ ശക്തികളുടെ ശ്രമത്തിന്റെ ഭാഗമാണ് സമീപകാലത്തെ വിവിധ സംഭവങ്ങളെന്നും ഇതിനെതിരേ മതേതര ശക്തികള്‍ ഒന്നിക്കണമെന്നും ജനതാദള്‍ (യു.ഡി.എഫ് വിഭാഗം) ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.
ജഡ്ജി നിയമനത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാട് രാജ്യത്തെ മത ന്യൂനപക്ഷങ്ങളെ ആശങ്കയിലാഴ്ത്തുന്നതാണെന്നും സമ്മേളനം വിലയിരുത്തി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ചോലക്കര മുഹമ്മദ് മാസ്റ്റര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പൗലോസ് കുറുമ്പേമഠം അധ്യക്ഷനായി. പുതിയ ഭാരവാഹികളായി പൗലോസ് കുറുമ്പേമഠം (പ്രസി), സി.ജെ വര്‍ക്കി (ജന.സെക്ര), എം. അബ്ദുറഹിമാന്‍, മാടായി ലത്തീഫ് (വൈ.പ്രസി), ബാബു കുന്നുമ്പുറം, എന്‍.പി സെയ്തലവി (സെക്രട്ടറിമാര്‍), സി.കെ ചന്ദ്രന്‍ (ട്രഷറര്‍), ബാബു, പി. പോക്കു, സി.കെ ഗോപി (നീയോജക മണ്ഡലം കണ്‍വീനര്‍മാര്‍), അമ്മദ് മൂലന്തേരി (കിസാന്‍ ജനത ജില്ലാ കണ്‍വീനര്‍) തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."