HOME
DETAILS
MAL
ഇലക്ട്രിക് പോസ്റ്റുകളിലെ ബോര്‍ഡുകള്‍ നീക്കം ചെയ്തു
backup
May 07 2018 | 08:05 AM
എടപ്പാള്‍: എടപ്പാള്‍ ടൗണിലുംപരിസര പ്രദേശങ്ങളിലുംഇലക്ട്രിക് പോസ്റ്റുകളില്സ്ഥാപിച്ചിരുന്ന പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്തു. ജീവനക്കാര്‍ക്ക് പോസ്റ്റില്കയറാന് പ്രയാസം സൃഷ്ടിക്കുന്ന തരത്തിലായിരുന്നു പലയിടത്തും കൊടികളും ബാനറുകളും ഫ്ളക്സുകളും സ്ഥാപിച്ചിരുന്നത്. അധികൃതര്‍ പലകുറി നിര്ദ്ദേശംനല്കിയിട്ടും മാറ്റാത്തസ്ഥിതിയുണ്ടണ്ടായപ്പോഴാണ് കെ.എസ്.ഇ.ബി അധികൃതര്‍ നേരിട്ടെത്തി അഴിച്ച് മാറ്റിയത്. രാത്രി കാലങ്ങളിലാണ് പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതെന്നതിനാല്‍ പിടികൂടാന്അധികൃതര്ക്കാവുന്നില്ല. അതേസമയം നിര്‍ദ്ദേശം ലംഘിച്ച് ബോര്‍ഡുകള്‍ സ്ഥാപിച്ചാല്‍ സ്ഥാപനത്തിനെതിരെ പിഴയടക്കമുള്ള നിയമ നടപടിസ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് കെ.എസ്.ഇ.ബിഅധികൃതര്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."