കണ്ണുതുറപ്പിച്ച് 'ജലത്തുള്ളികള്‍' തൊഴിലാളികള്‍ ഒരുക്കിയ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു
തിരൂരങ്ങാടി: വേനലിന്റെ തീക്ഷ്ണതയും കുടിവെള്ളത്തിന്റെ പ്രാധാന്യവും വിവരിക്കുന്ന ഹ്രസ്വചിത്രമാണ് 'ജലത്തുള്ളികള്‍'. പെയിന്റിങ് തൊഴിലാളി അന്‍വര്‍ എട്ടിയാട്ടില്‍, ഓട്ടോ ഡ്രൈവര്‍ കുഴിയന്‍തടത്തില്‍ കബീര്‍ എന്നിവരാണ് ഈ ഹ്രസ്വചിത്രത്തിന്റെ പിന്നില്‍.
വരള്‍ച്ചയുടെ കെടുതികള്‍ പുതുതലമുറയ്ക്കു മുന്നില്‍ അവതരിപ്പിക്കുകയാണ് ചിത്രം. ദാഹിച്ചു വലഞ്ഞയാള്‍ ഒരു കുപ്പി വെള്ളമെടുത്തതിന്റെ പേരില്‍ അനുഭവിക്കുന്ന മനുഷ്യത്വരഹിതമായ സമീപനങ്ങളാണ് അഞ്ചു മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ ഇതിവൃത്തം. ദുബൈ കെ.എം.സി.സി പ്രവര്‍ത്തകരായ തിരൂരങ്ങാടി പൂക്കാടന്‍ റഹ്മത്തുല്ല, തയ്യില്‍ സാദിഖ് തുടങ്ങി നാട്ടുകാരായ ചിലരാണ് സാമ്പത്തിക സഹായം നല്‍കിയിരിക്കുന്നത്. അരലക്ഷം രൂപയാണ് ചെലവ്. കബീര്‍ തന്നെയാണ് കേന്ദ്രകഥാപാത്രമായ യാചകന്റെ വേഷമിട്ടത്. തിരൂരങ്ങാടി ടൗണിലെ ചുമട്ടു തൊഴിലാളി ഇഖ്ബാല്‍, സാമൂഹ്യപ്രവര്‍ത്തക ലക്ഷ്മി തുടങ്ങിയവരും വേഷമിട്ടു. കുറ്റിപ്പുറം ഭാരതപ്പുഴ, ചെരുപ്പടി മല എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ബഷീര്‍ കാടേരിയുടേതാണ് സ്റ്റില്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."