എം.എല്‍.എ ഇല്ലെങ്കിലും യു.പി മന്ത്രിസഭയില്‍ മുസ്‌ലിം പ്രാതിനിധ്യം ഉണ്ടാകും: നായിഡു
ന്യൂഡല്‍ഹി: ബി.ജെ.പിയുടെ 312 എം.എല്‍.എമാരില്‍ മുസ്്‌ലിംകള്‍ ഇല്ലെങ്കിലും സമുദായത്തില്‍ നിന്ന് ഒരാള്‍ക്ക് മന്ത്രിസഭയില്‍ പ്രതിനിധ്യം നല്‍കുമെന്ന് പാര്‍ട്ടി അറിയിച്ചു.
എം.എല്‍.എ ഇല്ലെങ്കിലും നിയമസഭയുടെ ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ (വിധാന്‍ സഭ) മുസ്‌ലിംസമുദായത്തില്‍ നിന്നുള്ള ഒരാളെയെങ്കിലും അംഗമാക്കി ന്യൂനപക്ഷ പ്രാതിനിധ്യം മന്ത്രിസഭയില്‍ ഉറപ്പാക്കാനാണ് പാര്‍ട്ടിയുടെ തീരുമാനമെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.
നിയമസഭയില്‍ ബി.ജെ.പിക്ക് മുസ്്‌ലിം എം.എല്‍.എമാര്‍ ഇല്ലെങ്കിലും ഒരു ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമെങ്കിലും ഉണ്ടാകുമെന്നും അതുവഴി മന്ത്രിസഭയില്‍ മുസ്‌ലിം പ്രാതിനിധ്യം ഉണ്ടാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശില്‍ ബി.ജെ.പി സ്ഥാനാര്‍ഥികളില്‍ മുസ്്‌ലിംകളെ ഉള്‍പ്പെടുത്താത്തത് കടുത്ത വിമര്‍ശനത്തിനിടയാക്കിയിരുന്നു.
രാജ്‌നാഥ് സിങ്, ഉമാഭാരതി പോലുള്ള മുതിര്‍ന്ന നേതാക്കള്‍ ഇക്കാര്യത്തിലുള്ള നീരസം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് മന്ത്രിസഭയില്‍ ന്യൂനപക്ഷസമുദായത്തിന് പ്രാതിനിധ്യം നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."