ഗോവയിലും മണിപ്പൂരിലും ബി.ജെ.പി ഭരണം തട്ടിയെടുത്തെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ ജനപിന്തുണ എതിരായിട്ടും ബി.ജെ.പി അധികാരം തട്ടിയെടുക്കാന്‍ നടത്തുന്ന നീക്കത്തിനെതിരേ കോണ്‍ഗ്രസ്. ഗോവയിലെയും മണിപ്പൂരിലെയും തെരഞ്ഞെടുപ്പുകളെ ബി.ജെ.പി മോഷ്ടിച്ചെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ധനമന്ത്രിയുമായ പി. ചിദംബരം ആരോപിച്ചു.
തെരഞ്ഞെടുപ്പില്‍ രണ്ടാംസ്ഥാനത്തെത്തിയ കക്ഷിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ ഈ നടപടികള്‍ ഒരിക്കലും ന്യായീകരിക്കാനാവില്ല. യു.പിയില്‍ ഏഴുഘട്ടമായി വോട്ടെടുപ്പ് നടത്തിയത് ജനങ്ങളെ വര്‍ഗീയമായി വിഭജിക്കാനുള്ള നരേന്ദ്രമോദിയുടെ ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് മോദി ഖബര്‍സ്ഥാന്‍ പരാമര്‍ശങ്ങള്‍ നടത്തിയത്. ആദ്യത്തെ രണ്ടുഘട്ടത്തില്‍ ന്യൂനപക്ഷങ്ങളുടെ വോട്ടുകളെല്ലാം രേഖപ്പെടുത്തിയ ശേഷമാണ് മോദി ഇത്തരം പ്രസംഗങ്ങല്‍ നടത്തിയത്. ഒറ്റത്തവണയായി വോട്ടെടുപ്പു നടത്തിയിരുന്നെങ്കില്‍ മോദിക്ക് ഇങ്ങനെ വിഷയംമാറ്റാന്‍ കഴിയില്ലായിരുന്നു. യു.പിയില്‍ ഒറ്റഘട്ടമായി തെരഞ്ഞെടുപ്പു നടത്തിയാല്‍ എന്താണ് പ്രശ്‌നം? സംസ്ഥാനത്ത് ആവശ്യത്തിന് സുരക്ഷാ സേന ഉണ്ടല്ലോയെന്നും അദ്ദേഹം പറഞ്ഞു.
ഗോവയിലേത് ജനാധിപത്യത്തെ കൊലചെയ്യുന്നതിനു തുല്യമാണെന്ന് കോണ്‍ഗ്രസ് വക്താവ് പ്രിയങ്കാ ചതുര്‍വേദി പറഞ്ഞു. അതേസമയം ഗോവക്കാര്‍ വോട്ട്‌ചെയ്ത് കോണ്‍ഗ്രസിനെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ജയിപ്പിച്ചെങ്കിലും പാര്‍ട്ടിക്ക് അധികാരത്തില്‍ എത്താന്‍ കഴിയാതിരുന്നതില്‍ ജനങ്ങളോട് മാപ്പുചോദിക്കുന്നുവെന്ന് ദിഗ്‌വിജയ് സിങ് പറഞ്ഞു. ജനങ്ങളുടെ ശക്തിക്ക് മേലെ പണമാണ് അവിടെ വിജയിച്ചത്. ജനാഭിലാഷം കോണ്‍ഗ്രസിന് അനുകൂലമായിരുന്നിട്ടും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയാതെ പോയതിന് എല്ലാ വോട്ടര്‍മാരോടും ക്ഷമചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഗോവയില്‍ കോണ്‍ഗ്രസിന് ലഭിച്ചതിനേക്കാള്‍ നാലുശതമാനംവോട്ടുകള്‍ കൂടുതല്‍ പാര്‍ട്ടിക്കു ലഭിച്ചിട്ടുണ്ടെന്ന് ബി.ജെ.പി വക്താവ് ജി.വി.എല്‍ നരസിംഹ റാവു പറഞ്ഞു.
ബി.ജെ.പിക്ക് പിന്തുണ:
ജി.എഫ്.പിയില്‍ കലാപം
ന്യൂഡല്‍ഹി: ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിയെ സഹായിച്ച ഗോവന്‍ ഫോര്‍വേഡ് പാര്‍ട്ടിയുടെ (ജി.എഫ്.പി) മൂന്ന് എം.എല്‍.എമാരുടെ നടപടിക്കെതിരേ പാര്‍ട്ടിയില്‍ കലാപം. ബി.ജെ.പിക്കെതിരേ ശക്തമായ പ്രചാരണം നടത്തിയാണ് ജി.എഫ്.പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ പാര്‍ട്ടി വിജയിച്ചതോടെ എം.എല്‍.എമാര്‍ ബി.ജെ.പിക്കൊപ്പം പോയതില്‍ പ്രതിഷേധിച്ച് ജി.എഫ്.പി അധ്യക്ഷന്‍ പ്രഭാകര്‍ ടിംബില്‍ രാജിവച്ചു. വിജയിച്ച ശേഷം എം.എല്‍.എമാരുടെ പെട്ടെന്നുള്ള കളംമാറ്റത്തിന്റെ കാരണം തനിക്കറിയില്ലെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
പാര്‍ട്ടി എം.എല്‍.എമാരുടെ മണ്ഡലങ്ങളില്‍ ജി.എഫ്.പി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. കഴിഞ്ഞ അഞ്ചുവര്‍ഷമായി ബി.ജെ.പി നയങ്ങള്‍ക്കെതിരേ രൂക്ഷമായി പ്രതികരിച്ചുവന്നയാളാണ് ബി.ജെ.പിയിലേക്കു കൂറുമാറ്റത്തിനു നേതൃത്വം കൊടുത്ത എം.എല്‍.എ വിജയ് സര്‍ദേശായി. ജി.എഫ്.പി എം.എല്‍.എമാരുടെ നടപടിയെ പിശാചുമായുള്ള ചങ്ങാത്തം എന്നാണ് പാര്‍ട്ടി നേതാവ് ഡോ. ഫ്രാന്‍സിസ്‌കോ കോളാകോ വിശേഷിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."