
കേന്ദ്ര കുടുംബശ്രീ മിഷനിലെ ക്രമക്കേടുകള്‍ അന്വേഷണ സംഘം ഉടനെത്തും
പാലക്കാട്: അട്ടപ്പാടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര കുടുംബശ്രീമിഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പരാതികള്‍ അന്വേഷിക്കുന്ന സംഘം ഉടന്‍ അട്ടപ്പാടിയിലെത്തും. പദ്ധതി നടത്തിപ്പിലെ വന്‍ ക്രമക്കേടുകളെക്കുറിച്ച് ആദിവാസി സംഘടനകള്‍ സര്‍ക്കാരിനു നല്കിയ പരാതിയിലാണ് അന്വേഷണം.
സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘത്തിന് പുറമെ സംസ്ഥാന കുടുംബശ്രീയുടെ ഗവേണിങ് ബോഡിയിലെ മൂന്ന് അംഗങ്ങള്‍ ഇതിനകം അന്വേഷണത്തിന്റെ ഭാഗമായി അട്ടപ്പാടിയിലെത്തി. കുടുംബശ്രീമിഷന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കും.
കേന്ദ്ര കുടുംബശ്രീ മിഷന്റെ കീഴില്‍ അട്ടപ്പാടിയില്‍ പ്രവര്‍ത്തിച്ചുവരുന്ന പദ്ധതിയില്‍ വന്‍ അഴിമതിയെന്ന് കാണിച്ച് ആദിവാസി സംഘടനകള്‍ ഒന്നിലേറെ തവണ പരാതികള്‍ നല്‍കിയിരുന്നു. 2014ല്‍ അട്ടപ്പാടിയിലുണ്ടായ ശിശുമരണങ്ങളെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ 93 കോടി രൂപ ചെലവില്‍ കുടുംബശ്രീ മിഷന് രൂപീകരിച്ച് ആദിവാസി ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. എന്നാല്‍ ഇതിനകം 25 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞെങ്കിലും ആദിവാസി ശാക്തീകരണ രംഗത്ത് ഒരു മാറ്റവും ഉണ്ടാക്കാന്‍ കുടുംബശ്രീ മിഷന് കഴിഞ്ഞിട്ടില്ലെന്ന് ആദിവാസികള്‍ കുറ്റപ്പെടുത്തുന്നു.
പണം യഥേഷ്ടം സ്വന്തം ഇഷ്ടത്തിനനുസരിച്ച് അട്ടപ്പാടിയിലെ മിഷന് ഓപ്പറേഷന് ഓഫിസര്‍ ചെലവഴിക്കുകയാണെന്നും ഇതിനകം ചെലവഴിച്ച കോടികളില്‍ വന്‍ അഴിമതികള്‍ നടന്നിട്ടുണ്ടെന്നും ആദിവാസികള്‍ സര്‍ക്കാരിനു നല്കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
ആദിവാസി സ്ത്രീകളുടെ ശാക്തീകരണത്തിനായി മാത്രം ഉണ്ടാക്കിയ പദ്ധതിയില്‍ ഇപ്പോള്‍ ആറായിരത്തിലധികം സ്ത്രീകള്‍ അംഗങ്ങളാണ്.
ഇവര്‍ക്ക് യാതൊരു ഈടും ഇല്ലാതെ ഇതിനകം യഥേഷ്ടം പണം നല്‍കിയിട്ടുണ്ട്. തിരിച്ചടവ് വ്യവസ്ഥയിലാണ് പണം നല്കുന്നതെങ്കിലും ആരും പണം തിരിച്ചടക്കുന്നില്ല.
ആദിവാസി സ്ത്രീകള്‍ക്ക് യഥേഷ്ടം പണം ലഭിച്ചു തുടങ്ങിയതോടെ ഊരുകളില്‍ ഇവര്‍ക്ക് സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിച്ചതും ആദിവാസി സംഘടനകളെ പ്രകോപിതരാക്കി. അട്ടപ്പാടിയില്‍ അടുത്ത കാലത്ത് നടന്ന സമരങ്ങളില്‍ കുടുംബശ്രീമിഷന്റെ രാഷ്ട്രീയ സാന്നിധ്യം ഉണ്ടായത് ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികളെ അമ്പരപ്പിച്ചിരുന്നു.
ഇത്തരം പ്രവര്‍ത്തനങ്ങളിലൊക്കെ വന്‍ സാമ്പത്തിക ഇടപാടുകളാണ് നടന്നിട്ടുള്ളതെന്നും അതിനാല്‍ സമഗ്രമായ അന്വേഷണം വേണമെന്നുമാണ് ആദിവാസി സംഘടനകള്‍ ആവശ്യപ്പെട്ടത്. ഇതിനകം പ്രശ്നവും വിവാദവുമായി മാറിയ കമ്യൂണിറ്റി കിച്ചണുകള്‍ നടത്തുന്നതും ഇവര്‍ തന്നെയാണ്.
ഊരുകളിലെ ആളുകളുടെ എണ്ണം പെരുപ്പിച്ച കാണിച്ച് വന്‍ തുക ഇതിനകം തട്ടിയെടുക്കുന്നുണ്ടെന്നതാണ് മറ്റൊരു പ്രധാന ആരോപണം. സ്വന്തം താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് പദ്ധതിയെ കൊണ്ടുപോകുന്ന ഇവര്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് സര്‍ക്കാരിനെതിരെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ആദിവാസികള്‍ വകുപ്പ് മന്ത്രിക്കും ഡയരക്ടര്‍ക്കും അയച്ച പരാതിയില്‍ വിശദീകരിച്ചിരുന്നു. ഒടുവില്‍ വ്യക്തമായ ധാരണയില്ലാതെ പദ്ധതി തന്നിഷ്ടപ്രകാരം നടത്തിക്കൊണ്ടുപോകുന്നതായി സര്‍ക്കാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കുടുംബശ്രീമിഷന്റെ ഗവേണിങ് ബോഡി അംഗങ്ങള്‍ ഗൗരവതരമുള്ള അന്വേഷണത്തിന് തയ്യാറായത്.
ഇതിനു പുറമെ കുടുംബശ്രീയുടെ ഇന്റേണല്‍ ഓഡിറ്റ് വിങ്ങും ഈ ആഴ്ച വിശദ പരിശോധനകള്‍ക്കായി അട്ടപ്പാടിയിലെത്തും. ഇതിനിടെ അട്ടപ്പാടി പദ്ധതിയില്‍ നിന്ന് രണ്ട് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സ്ഥലം മാറ്റി. വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിലൊന്നിൽ ഇസ്റാഈൽ ഡ്രോൺ ആക്രമണം; വൻ സ്ഫോടനവും തീപിടിത്തവും
International
• 5 hours ago
ഫൈനലിൽ ആദ്യ തോൽവി; ഓസ്ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക
Cricket
• 6 hours ago
ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്
International
• 6 hours ago
ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ
International
• 7 hours ago
സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക
Kerala
• 7 hours ago
ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും
National
• 8 hours ago
രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു
Kerala
• 8 hours ago
നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ
Football
• 8 hours ago
കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും
Kerala
• 9 hours ago
അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ്
National
• 9 hours ago
സ്കൂള്‍ പഠന സമയം: സമസ്ത നല്കിയ നിവേദനത്തിന് നടപടി ഉണ്ടാവണം
Kerala
• 10 hours ago
അപകടത്തിൽപ്പെട്ട പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു എന്ന് പറഞ്ഞ് കാറിൽ കയറ്റി; പിന്നീട് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
National
• 10 hours ago
ഇങ്ങനെയൊരു ക്യാപ്റ്റൻ ലോകത്തിൽ ആദ്യം; സ്വപ്ന കിരീടത്തിനൊപ്പം ചരിത്രം സൃഷ്ടിച്ച് ബവുമ
Cricket
• 10 hours ago
പഹൽഗാം ആക്രമണത്തിൽ ഭീകരവാദികളെ തടയാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട ആദിൽ ഹുസൈൻ ഷായുടെ ഭാര്യക്ക് സർക്കാർ ജോലി; കുടുംബത്തിന് ആശ്വാസമായി നടപടി
National
• 10 hours ago
അഹമ്മദാബാദ് വിമാന ദുരന്തം: മരണസംഖ്യ 270 ആയി, മൃതദേഹങ്ങൾ തിരിച്ചറിയാൻ കുടുംബങ്ങൾ ആശുപത്രിയിൽ
National
• 14 hours ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: വാഹന പരിശോധനയിൽ പൊതുജനങ്ങൾ സഹകരിക്കണമെന്ന് ജില്ലാ കലക്ടർ
Kerala
• 15 hours ago
ആധാർ കാർഡ് സൗജന്യമായി പുതുക്കാൻ അവസരം: സമയപരിധി 2026 ജൂൺ 14 വരെ നീട്ടി
National
• 15 hours ago
ഇറാന്റെ തിരിച്ചടിയിൽ ഇസ്റാഈലിൽ വ്യാപക നാശനഷ്ടം; 3 മരണം, 100 ലേറെപേർക്ക് പരുക്ക്, കെട്ടിടങ്ങൾ തകർന്നുവീണു
International
• 15 hours ago
കാട്ടാന ആക്രമണമല്ല; ഇടുക്കിയിലെ ആദിവാസി സ്ത്രീയുടെ മരണം കൊലപാതകമാണെന്ന് സംശയം
Kerala
• 11 hours ago
ചരിത്രം! ഓസ്ട്രേലിയയെ വീഴ്ത്തി; 27 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സൗത്ത് ആഫ്രിക്കക്ക് ലോക കിരീടം
Cricket
• 11 hours ago
ഇസ്റഈൽ ആക്രമണത്തിൽ ഇറാനിൽ 78 മരണം; 320-ലധികം പേർക്ക് പരുക്ക്
International
• 12 hours ago