റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ മരകൊമ്പുകള്‍ പറവകളുടെ താവളം
വടക്കാഞ്ചേരി : റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ മരകൊമ്പുകള്‍ കൊക്ക്, കാക്ക താവളം. രാത്രിയിലും പകലും ആയിരകണക്കിനു പക്ഷികള്‍ മരങ്ങളില്‍ താവളമടിയ്ക്കുമ്പോള്‍ ദുസഹപൂര്‍ണമാവുകയാണു മേഖലയിലെ ജനങ്ങളുടെ ജീവിതം.
സംസ്ഥാന പാതയോടു ചേര്‍ന്നാണു മരങ്ങള്‍ എന്നതിനാല്‍ സംസ്ഥാന പാതയോരത്തെ വ്യാപാരികളും അനുഭവിയ്ക്കുന്ന ദുരിതത്തിനു കൈയും കണക്കുമില്ല.പക്ഷി കാഷ്ഠം സംസ്ഥാന പാതയിലും വ്യാപാര സ്ഥാപനങ്ങളുടെ മേല്‍കൂരയ്ക്കു മുകളിലും നിറഞ്ഞു കിടക്കുന്ന സ്ഥിതിയാണ്. ദുര്‍ഗന്ധം മൂലം മൂക്കു പൊത്തിയല്ലാതെ ഈ പ്രദേശത്തു കഴിയാനാകില്ല. മരങ്ങളില്‍ നിന്നു പക്ഷികളെ അകറ്റാന്‍ നടപടി വേണമെന്നു ആവശ്യപ്പെട്ടു ജനങ്ങള്‍ നിരന്തരം രംഗത്തു വരുന്നുണ്ടെങ്കിലും പ്രശ്‌ന പരിഹാരം മാത്രം ഉണ്ടാകുന്നില്ല.
ഈ അവസ്ഥ തുടര്‍ന്നാല്‍ ജനങ്ങള്‍ ഈ മേഖലയില്‍ നിന്നു കുടിയൊഴിയേണ്ടി വരുമെന്നാണു ജനങ്ങള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."