പള്ളിക്കലില്‍ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് ഉടന്‍ നല്‍കും
പള്ളിക്കല്‍: പഞ്ചായത്തില്‍ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷ നല്‍കിയവര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനായി അപേക്ഷയില്‍ ഇന്നലെ സൂഷ്മപരിശോധന നടത്തി. അങ്കണവാടി സൂപ്പര്‍ വൈസര്‍ സീനാ സൂസന്‍, കെ.ടി പ്രസന്ന, എം ശോഭന, കെ.വി ബീന, സുബിത എന്നിവരുടെ നേതൃത്വത്തില്‍ പള്ളിക്കല്‍തെരു അങ്കണവാടിയില്‍ വച്ചായിരുന്നു പരിശോധന.
പഞ്ചായത്തില്‍ ആകെ ലഭിച്ച 142 അപേക്ഷകരില്‍ 138 ഓളം വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ ഇന്നലെ രേഖകളുമായെത്തി. ഇതില്‍ നഴ്‌സറിതലം മുതല്‍ ബി.ടെക് വിദ്യാര്‍ഥികളുടെ അപേക്ഷ വരെയുണ്ടായിരുന്നു. രാവിലെ ഒന്‍പതിന് തുടങ്ങിയ പരിശോധന വൈകിട്ട് അഞ്ചോടെയാണ് അവസാനിച്ചത്. ഭക്ഷണത്തിന് പോലും സമയം കണ്ടെത്താതെ വിശ്രമമില്ലാതെ ഉദ്യോഗാര്‍ഥികള്‍ നടത്തിയ സേവനം പ്രശംസാനീയമായിരുന്നു.
ഇന്നലെ പരിശോധനക്കെത്താത്തവര്‍ ഇന്ന് വളപ്പില്‍ ഇട്ടിപ്പറമ്പ് അങ്കണവാടിയില്‍ രേഖകളുമായെത്തണമെന്ന് സൂപ്പര്‍ വൈസര്‍ അറിയിച്ചു. ഈ മാസം അവസാനത്തോടു കൂടി സ്‌കോളര്‍ഷിപ്പ് വിതരണം പൂര്‍ത്തീകരിക്കും.
പഞ്ചായത്ത് പ്ലാനിങ് ഫണ്ടില്‍ നിന്നുള്ള 11 ലക്ഷവും ബ്ലോക്ക് പഞ്ചായത്തില്‍ നിന്നുള്ള ഒരു ലക്ഷവുമുള്‍പ്പെടെ 12 ലക്ഷമാണ് നിലവില്‍ അപേക്ഷ നല്‍കിയവര്‍ക്കായി വിതരണം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."